Image

ഇനിയും ചാണകത്തിലും ഗോമൂത്രത്തിലും ആശ്രയിക്കരുതെന്ന് ഐഎംഎ

ജോബിന്‍സ് തോമസ് Published on 11 May, 2021
ഇനിയും ചാണകത്തിലും ഗോമൂത്രത്തിലും ആശ്രയിക്കരുതെന്ന് ഐഎംഎ

കോവിഡ് മഹാമാരി പടര്‍ന്നു പിടിക്കുമ്പോഴും യാതൊരു ശാസ്ത്രീയാടിത്തറയുമില്ലാതെ പശുവിന്‍ ചാണകവും ഗോമൂത്രവും കോവിഡിനെ പ്രതിരോധിക്കുമെന്ന രീതിയില്‍ പ്രചരിപ്പിക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. ഈ പ്രചരണങ്ങള്‍ക്കോ ഇങ്ങനെ നടത്തുന്ന ചികിത്സകള്‍ക്കോ പ്രതിരോധശേഷി കൂട്ടി കോവിഡിനെ തടയാന്‍ കഴിയുമെന്ന് യാതൊരു തെളിവുകളും ഇല്ലെന്ന് ഐഎംഎ പ്രസിഡന്റ് ഡോ.ജെ. ജയലാല്‍ പറഞ്ഞു. 

ഗോമൂത്രം കുടിച്ചാല്‍ കോവിഡിനെ പ്രതിരോധിക്കാമെന്ന് കഴിഞ്ഞ ദിവസം ഒരു ബിജെപി എംഎല്‍എ പറഞ്ഞിരുന്നു. ഗുജറാത്തിലും ഉത്തരേന്ത്യയിലെ മറ്റു ചില സ്ഥലങ്ങളിലും ആളുകള്‍ പശുവളര്‍ത്തല്‍ കേന്ദ്രങ്ങളിലെത്തി ചാണകവും ഗോമൂത്രവും ദേഹത്ത് തേച്ചുപിടിപ്പിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. 

ഈ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന കോവിഡ് കണക്കുകളും ഇതിനിടയില്‍ ഇത്തരം രീതികളും ചേര്‍ത്ത് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ഐഎംഎ രംഗത്തെത്തിയത്. ഗോമൂത്രവും ചാണകവും പ്രതിരോധം വര്‍ദ്ധിപ്പിക്കുമെന്ന അവകാശവാദങ്ങള്‍ ഐഎംഎ തള്ളിക്കളഞ്ഞു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക