Image

ഹരിയാനയില്‍ അജ്ഞാത ജ്വരം കാരണം മരണമടഞ്ഞത് 28 പേര്‍; കൊവിഡെന്ന് അധികൃതര്‍

Published on 11 May, 2021
ഹരിയാനയില്‍ അജ്ഞാത ജ്വരം കാരണം മരണമടഞ്ഞത് 28 പേര്‍; കൊവിഡെന്ന് അധികൃതര്‍
ഹരിയാന: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഹരിയാനയില്‍ അജ്ഞാത ജ്വരം. 28 പേരാണ് സംസ്ഥാനത്ത് അജ്ഞാത ജ്വരം പിടിപ്പെട്ട് മരണമടഞ്ഞത്. റോഹ്തക് ജില്ലയിലെ തിതോലി ഗ്രാമത്തിലാണ് കഴിഞ്ഞ പത്തു ദിവസത്തിനിടെ ഇത്രയധികം പേര്‍ മരിച്ചത്.

പ്രദേശത്ത് അതീവ ജാഗ്രത തുടരുകയാണ്. 28 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരമെങ്കിലും 40 പേര്‍ മരിച്ചതായി പ്രദേശവാസികള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഗ്രാമവാസികള്‍ പരിഭ്രാന്തിയിലാണ്. അജ്ഞാതജ്വരമെന്ന്‌ നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും കൊവിഡ് ബാധിച്ചാകാം ഇവര്‍ മരിച്ചതെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.

ഗ്രാമത്തില്‍ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം പറയുന്നു. തിതോലിയിലും സമീപ ഗ്രാമപ്രദേശങ്ങളില്‍ കൊവിഡ് പരിശോധന നടത്തിയ 746 പേരില്‍ 159 പേരും കൊവിഡ് പോസിറ്റീവാണ്.

പരിശോധിച്ചവരില്‍ 25 ശതമാനം പേരും കൊവിഡ് പോസിറ്റീവായതിനാല്‍ പ്രദേശത്ത് വലിയരീതിയില്‍ പരിശോധനയും വാക്സിനേഷനും നടത്തുമെന്ന് ഗ്രാമം സന്ദര്‍ശിച്ച സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് രാകേഷ് സെയ്‌നി അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട യഥാര്‍ഥ കാരണം കണ്ടുപിടിക്കുന്നതിനായി പരിശോധനകളും അന്വേഷണങ്ങളും ആരംഭിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക