Image

വാഷിങ്​ടണ്‍ ഡി.സി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ യാത്രക്കാരന്റെ ബാഗില്‍ നിന്നും ഉണക്കിയ ചാണകം പി ടികൂടി

Published on 11 May, 2021
വാഷിങ്​ടണ്‍ ഡി.സി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ യാത്രക്കാരന്റെ ബാഗില്‍ നിന്നും ഉണക്കിയ ചാണകം പി ടികൂടി

വാഷിങ്​ടണ്‍: ഇന്ത്യയില്‍നിന്ന്​ യു.എസിലെത്തിയ യാത്രക്കാരന്‍റെ ബാഗില്‍ കണ്ടെത്തിയ ചാണക വറളി അധികൃതര്‍ നശിപ്പിച്ചു. വാഷിങ്​ടണ്‍ ഡി.സിയിലെ വിമാനത്താവളത്തിലാണ്​ സംഭവം.

ഏപ്രില്‍ നാലിന് എയര്‍ ഇന്ത്യ വിമാനത്തില്‍ യു.എസിലെത്തിയ യാത്രക്കാ​ര​േന്‍റതാണ്​ ബാഗ്​. വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇത്​​. ഉപേക്ഷിക്കപ്പെട്ട ബാഗ്​ യു.എസ്​ കസ്റ്റംസ്​ ആന്‍ഡ്​ ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍റുമാര്‍ പരിശോധിക്കുന്നതിനിടെയാണ്​ രണ്ട്​ ചാണക വറളി കണ്ടെത്തിയത്​.


മറ്റിടങ്ങളില്‍നിന്ന്​ ചാണകം കൊണ്ടുവരുന്നതിന്​പ​ യു.എസില്‍ നിരോധനമുണ്ട്. പകര്‍ച്ചവ്യാധികള്‍ പകരുമെന്ന ഭീതിയെ തുടര്‍ന്നാണ്​ നിരോധനം. ബാഗില്‍നിന്ന്​ ചാണക വറളി കണ്ടെത്തിയ ഉടന്‍ തന്നെ അധികൃതര്‍ അവ നശിപ്പിക്കുകയും ചെയ്​തു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചാണക വറളി ​പാചക സ്രോതസായും വളമായുമെല്ലാം ഉപയോഗിക്കുന്നുണ്ട്​. ഇന്ത്യയില്‍ ചാണകം കോവിഡ്​ ചികിത്സക്ക്​ ഉപയോഗിക്കാ​െമന്ന തെറ്റായ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്​.


Join WhatsApp News
മൂത്ര പുരാണം: 2021-05-11 17:21:42
മൂത്ര പുരാണം: പണ്ട് കാലത്തു അതായത് 500 വർഷങ്ങൾക്കു മുമ്പ് തോൽ ഊറക്കിടാൻ ഉപയോഗിച്ചിരുന്നത് മൂത്രമാണ്. ഒരു കുടുംബത്തിലെ അംഗങ്ങൾ എല്ലാം ഒരു പാത്രത്തിൽ മൂത്രം ഒഴിക്കും. എന്നിട്ട് അത് തോൽ ഊറക്കിടുന്ന ശാലയിൽ കൊടുത്തു പണം വാങ്ങും. ആനയുള്ള തറവാട് എന്നപോലെയായിരുന്നു ഇതുപോലെ മൂത്രം ശേഖരിക്കാൻ പാത്രം ഉള്ളവർ. എന്നാൽ അത്തരം പാത്രം പോലും വാങ്ങാൻ പണമില്ലാത്തവർ ഉണ്ടായിരുന്നു. സ്വന്തം മൂത്രം കുടിക്കുന്നവരും ഗോ മാതാവിൻറ്റെ മൂത്രം കുടിക്കുന്നവരും നമ്മുടെ ഇന്ത്യയിൽ ഉണ്ട്. ഇവരിൽ ഭൂരിഭാഗവും രാഷ്ട്രീയത്തിലും മതത്തിലും നേതാക്കൻമ്മാർ ആണ്. ചാണകം ബാഗിൽ കൊണ്ടുവരുന്നവർ ഇവരുടെ അനുയായികൾ ആണ്. -നാരദൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക