Image

തെലങ്കാനയില്‍ മേയ് 12 മുതല്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍

Published on 11 May, 2021
തെലങ്കാനയില്‍ മേയ് 12 മുതല്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍
ഹൈദരാബാദ്: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തലങ്കാനയില്‍ മേയ് 12 മുതല്‍ പത്തു ദിവസത്തേക്ക് പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്. മേയ് 12 രാവിലെ പത്തുമണി മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരും.

ലോക്ഡൗണ്‍ സമയത്ത് അവശ്യ സേനവനങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കിയിട്ടുള്ളൂ. കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം വാക്‌സിന്‍ ഉത്പാദം വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്രം സര്‍ക്കാരിനോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക