Image

മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു

ജോബിന്‍സ് തോമസ് Published on 11 May, 2021
മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു

എഴുത്തുകാരനും നടനുമായിരുന്ന മാടമ്പ് കുഞ്ഞുക്കുട്ടന്‍
 അന്തരിച്ചു. മാടമ്പ് ശങ്കരന്‍ നമ്പൂതിരി എന്ന പേരും ഇദ്ദേഹത്തിനുണ്ട്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇവിടെ ചികിത്സയിലായിരുന്നു. 81 വയസ്സായിരുന്നു. 

1983 ല്‍ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മഹാപ്രസ്ഥാനം എന്ന നോവലിനായിരുന്നു അവാര്‍ഡ് ലഭിച്ചത്. അശ്വത്ഥാത്മാവ്, വാസുദേവ കിണി, പൂര്‍ണമിദം എന്നിവ അടക്കം നിരവധി നോവലുകള്‍ ഇദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും പിറന്നിട്ടുണ്ട്. 

മികച്ച തിരക്കഥാകൃത്തുകൂടിയായിരുന്നു. 2000 ത്തില്‍ കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വടക്കുംനാഥന്‍, കരുണം, അഗ്നിസാക്ഷി, പോത്തന്‍വാവ, എന്നിവ ഉള്‍പ്പെടെ ഇരുപതോളം സിനിനകളില്‍ അഭിമയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക