Image

12 മുതല്‍ 15 വയസുവരെയുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സീന്‍ നല്‍കാന്‍ യുഎസില്‍ അനുമതി

Published on 11 May, 2021
12  മുതല്‍ 15 വയസുവരെയുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സീന്‍ നല്‍കാന്‍ യുഎസില്‍ അനുമതി
ന്യൂയോര്‍ക്ക്: കൗമാരക്കാര്‍ക്ക് ഫൈസര്‍ വാക്‌സീന്‍ നല്‍കാന്‍ യുഎസില്‍ അനുമതി. 12 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ളവരുടെ വാക്‌സീന്‍ ഉപയോഗത്തിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കി. ഫൈസര്‍ വാക്‌സീന്റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി.

ഫൈസര്‍ വാക്‌സീന്റെ കുട്ടികളിലെ പരീക്ഷണ ഫലം വിലയിരുത്തിയാണ് നടപടി. 16 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍  നേരത്തെ തന്നെ യുഎസ് അനുമതി നല്‍കിയിരുന്നു. കൗമാരക്കാരില്‍ നടന്ന ട്രയലില്‍ വാക്‌സീന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വാക്‌സീന് അടിയന്തര ഉപയോഗത്തിന് അനുമതി തേടിയത്. ഇതോടെ അമേരിക്കയില്‍ 13 ദശലക്ഷം ആളുകള്‍ക്ക് കൂടി വാക്‌സീന്റെ പ്രയോജനം ലഭ്യമാകും.

കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത് ജനസംഖ്യയിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെയും മരണങ്ങളുടെയും എണ്ണം കുറയ്ക്കുന്നതിനും പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കൗമാരക്കാര്‍ക്ക് ഫൈസര്‍ വാക്‌സീന്‍ നല്‍കാന്‍ കഴിഞ്ഞ ദിവസം കാനഡയും അനുമതി നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക