Image

സിഗ്‌നല്‍ തെറ്റിച്ച ലോറിയിടിച്ച് നഴ്‌സ് മരിച്ചു

Published on 11 May, 2021
സിഗ്‌നല്‍ തെറ്റിച്ച ലോറിയിടിച്ച് നഴ്‌സ് മരിച്ചു
കൊച്ചി: ബൈപാസില്‍ മാടവന ജംക്ഷനില്‍ സിഗ്‌നല്‍ തെറ്റിച്ച ലോറിയിടിച്ച് നഴ്‌സ് ചേര്‍ത്തല കണ്ണങ്കര വാരണംകണ്ടത്തില്‍ അനു തോമസിന് (കൊച്ചുമോള്‍– 32) ദാരുണാന്ത്യം. ഗുരുതരമായി പരുക്കേറ്റ നെട്ടൂര്‍ അഴിക്കകത്ത് അഷ്‌റഫ് (68) ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍. മാടവന ജംക്ഷനില്‍ രാവിലെ ഏഴോടെ ആയിരുന്നു അപകടം.

ലേക്‌ഷോര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ അനു ജോലിക്കു പോകുകയായിരുന്നു. പാല്‍ വാങ്ങാന്‍ പോവുകയായിരുന്നു അഷ്‌റഫ്. വൈറ്റില ഭാഗത്തുനിന്ന് ചുവപ്പ് സിഗ്‌നല്‍ അവഗണിച്ച് അതിവേഗത്തില്‍ വന്ന ലോറി സിഗ്‌നല്‍ ലഭിച്ചു മുന്നോട്ടെടുത്ത അനുവിന്റെ സ്കൂട്ടര്‍ ഇടിച്ചിട്ടു. അഷ്‌റഫിന്റെ ബൈക്കിലും തട്ടി. അപകടത്തെ തുടര്‍ന്ന് െ്രെഡവര്‍ ലോറി ഉപേക്ഷിച്ച് ഓടി. പനങ്ങാട് പൊലീസ് ലോറി കസ്റ്റഡിയില്‍ എടുത്തു.

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. തോമസിന്റെയും സെലിന്റെയും മകളാണ് അനു. ഭര്‍ത്താവ്: വെളിയന്നൂര്‍ അരീക്കര പെരുമാലില്‍ പ്രിന്‍സ് (സൗദി അറേബ്യ). മകന്‍: എലന്‍ (2).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക