Image

ഓക്‌സിജന്‍ ടാങ്കര്‍ എത്താന്‍ വൈകി; തിരുപ്പൂരില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു

Published on 10 May, 2021
ഓക്‌സിജന്‍ ടാങ്കര്‍ എത്താന്‍ വൈകി; തിരുപ്പൂരില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു

തിരുപ്പൂര്‍: ഓക്‌സിജന്‍ തീര്‍ന്നതിനെ തുടര്‍ന്ന് തിരുപ്പൂരിലെ റുയിയ ആശുപത്രിയില്‍ 11 കോവിഡ് രോഗികള്‍ പ്രാണവായു കിട്ടാതെ മരിച്ചു. ഐ.സി.യുവില്‍ കിടന്നവരാണ് മരിച്ചത്. 45 മിനിറ്റാണ് ഇവിടെ ഓക്‌സിജന്‍ നിലച്ചത്. 1000 കിടക്കകളുള്ള ആശുപത്രിയാണിത്. സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. നാളെ രാവിലെ മുഖ്യമന്ത്രി ആശുപത്രി സന്ദര്‍ശിച്ചേക്കും.

ഡ്യുട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്ന് ചിറ്റൂര്‍ ജില്ലാ കലക്ടര്‍ എം.ഹരിനാരായണന്‍ പറഞ്ഞു. 

കര്‍ണാടകയിലെ കാമരാജ് നഗര്‍ ജില്ലാ ആശുപത്രിയില്‍ ഈ മാസം ആദ്യം ഓക്‌സിജന്‍ തീര്‍ന്ന് 24 രോഗികള്‍ മരണമടഞ്ഞിരുന്നു. ഏപ്രില്‍ 24ന് ജല്‍ഹി ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ശ്രീഗംഗാറാം ആശുപത്രിയില്‍ 25 പേരാണ് മരിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക