Image

സംസ്ഥാനത്ത് കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും താല്കാലികമായി നിയമിക്കും

Published on 10 May, 2021
 സംസ്ഥാനത്ത് കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും താല്കാലികമായി നിയമിക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. താല്കാലികമായിട്ടായിരിക്കും നിയമനം. സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ആവശ്യമുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരേയും പാരമെഡിക്കല്‍ സ്റ്റാഫിനെയും താല്കാലികമായി നിയമിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വിരമിച്ച ഡോക്ടര്‍മാര്‍, അവധി കഴിഞ്ഞ ഡോക്ടര്‍മാര്‍ ഇവരെ ഇതിനായി ഉപയോഗിക്കും. ആരോഗ്യപ്രവര്‍ത്തകരുടെ 
അഭാവമുണ്ടാകാതിരിക്കാന്‍ ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കും. ഡോക്ടര്‍മാരേയും നഴ്‌സുമാരേയും ആവശ്യാനുസരണം നിയമിക്കാം. പഠനം പൂര്‍ത്തിയാക്കിയവരേയും സേവനത്തിലേക്ക് കൊണ്ടുവരണം. ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയവരും വേഗം സേവനത്തിലേക്ക് തിരിച്ചുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക