Image

ആദ്യകാല നിര്‍മാതാവ് കെ.എസ്.ആര്‍ മൂര്‍ത്തി അന്തരിച്ചു

Published on 10 May, 2021
ആദ്യകാല നിര്‍മാതാവ് കെ.എസ്.ആര്‍ മൂര്‍ത്തി അന്തരിച്ചു


കോയമ്പത്തൂര്‍: ആദ്യകാല നിര്‍മ്മാതാവും പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്റെ സഹോദരനുമായ കെ.എസ്.ആര്‍ മൂര്‍ത്തി എന്ന കെ.എസ് രാമമൂര്‍ത്തി (86) അന്തരിച്ചു. കോയമ്പത്തൂര്‍ പോത്തന്നൂര്‍ കതിരവന്‍ നഗറിലെ വസതിയില്‍ ആയിരുന്നു അന്ത്യം. പാലക്കാട് മഞ്ഞക്കുളം സ്വദേശിയായ അദ്ദേഹം 20 വര്‍ഷമായി പോത്തന്നൂരിലായിരുന്നു താമസം. 

പണി തീരാത്ത വീട്, കന്യാകുമാരി, ജീവിക്കാന്‍ മറന്നു പോയ സ്ത്രീ, അമ്മ എന്ന സ്ത്രീ, ഒരു പെണ്ണിന്റെ കഥ, അഴകുള്ള സലീന, ഇന്‍ക്വിലാബ് സിന്ദാബാദ്, അമ്മേ അനുപമേ തുടങ്ങി ഇരുപതോളം ചലച്ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. തമിഴില്‍ എം.ജി.ആര്‍ അഭിനയിച്ച 'നാളെ നമതേ', ഏണിപ്പടികള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും ഇദ്ദേഹമാണ് നിര്‍മ്മിച്ചത്. മകള്‍: വിജയലക്ഷ്മി, മരുമകന്‍: സി.ആര്‍. മനോജ് ( മാനേജര്‍. തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക്)  സഹോദരങ്ങള്‍: പരേതയായ ലീലാവതി, കെ.എസ് സുലോചന, കെ.എസ് രാധ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക