കോട്ടയം: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളുടെ സൃഷ്ടാവാണ് വിടവാങ്ങിയത്. രാജാവിന്റെ മകന്, നിറക്കൂട്ട്, ന്യൂഡല്‍ഹി, കോട്ടയം കുഞ്ഞച്ചന്, നമ്പർ 20 മദ്രാസ് മെയില്‍, നായര്‍ സാബ്, ഇന്ദ്രജാലം, ആകാശദൂത് , എഫ്ഐ. ആർ. തുടങ്ങി നിരവധി സിനിമകള്‍ക്ക് തിരക്കഥ ഒരുക്കി.
മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. അഗ്രജന്, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
മമ്മൂട്ടിയും മോഹന്‍ലാലും താരപദവിയിലേക്ക് ഉയര്‍ന്ന് സിനിമകളുടെ തിരക്കഥ അദ്ദേഹത്തിന്റേതായിരുന്നു
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബര്‍ 20ന് എം എൻ. ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവണ്മെന്റ് ഹൈസ്കൂളിലും തുടർന്ന് കുറവിലങ്ങാട് ദേവമാതാ കോളെജിലും പഠിച്ച് ബിരുദം നേടി. ഫാര്‍മസിയില്‍ ഡിപ്ലോമയും കരസ്ഥമാക്കി.