Image

സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം; വിജ്ഞാപനമിറങ്ങി

Published on 10 May, 2021
 സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം; വിജ്ഞാപനമിറങ്ങി
തിരുവനന്തപുരം: സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും അന്വേഷിക്കുന്ന കേന്ദ്രഏജന്‍സികള്‍ക്കെതിരെയുള്ള അന്വേഷണം സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.

അന്വേഷണം സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച വിജ്ഞാപനം മെയ് ഏഴിനാണ് പുറത്തിറങ്ങിയത്.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്താനാണ് കമ്മീഷന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഹൈക്കോടതി റിട്ട. ജഡ്ജി വികെ മോഹനനെയാണ് ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന സ്വപ്‌ന സുരേഷിന്റെ ഫോണ്‍ സംഭാഷണം, മന്ത്രിമാരേയും സ്പീക്കറെയും പ്രതിചേര്‍ക്കാന്‍ ശ്രമമുണ്ടായെന്ന സന്ദീപ് നായരുടെ വെള്ളിപ്പെടുത്തല്‍ ഉള്‍പെടെ അഞ്ച് പരിഗണനാ വിഷയങ്ങളാണ് കമ്മീഷന്റെ പരിധിയില്‍ വരുന്നത്. ഈ വിഷയങ്ങളില്‍ കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റിനെതിരെ കമ്മീഷന്‍ അന്വേഷണം നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക