Image

തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച്‌, എട്ട് മാസം ഗര്‍ഭിണിയായ ഡോക്ടര്‍ മരിച്ചു

Published on 10 May, 2021
തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച്‌, എട്ട് മാസം ഗര്‍ഭിണിയായ ഡോക്ടര്‍ മരിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച്‌ ഗര്‍ഭിണിയായ ഡോക്ടര്‍ മരിച്ചു. തമിഴ്നാട്ടിലെ അനുപനാടി സര്‍ക്കാര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായ ഷണ്‍മുഖപ്രിയയാണ് മരിച്ചത്. എട്ട് മാസം ഗര്‍ഭിണിയായിരുന്നു ഡോക്ടര്‍.

ആശുപത്രിയില്‍ കോവിഡ് രോഗികളെ ചികിത്സിച്ചു കൊണ്ടിരിക്കേയാണ് ഡോക്ടര്‍ക്ക് രോഗബാധയുണ്ടായത്. ഗര്‍ഭിണിയായിരുന്നതിനാല്‍ പ്രതിരോധ വാക്സിനും സ്വീകരിക്കാനായില്ല.

പത്ത് ദിവസം മുമ്ബാണ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മധുരൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് ഡോക്ടര്‍ മരണപ്പെട്ടത്.  ഡോക്ടറുടെ കുഞ്ഞിനെയും രക്ഷിക്കാനായില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക