Image

അസമില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു; ഹിമന്ത് ബിശ്വ ശര്‍മ്മ 15ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Published on 10 May, 2021
അസമില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു; ഹിമന്ത് ബിശ്വ ശര്‍മ്മ 15ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഗുവാഹത്തി: അമസില്‍ തിങ്കളാഴ്ച ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റു. അസമിലെ 15ാം മുഖ്യമന്ത്രിയായി ബിജെപി എംഎല്‍എയും നേതാവുമായ ഹിമന്ത് ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തോടൊപ്പം മറ്റ് 12 കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

ഗുവാഹത്തിയിലെ ശങ്കര്‍ദേവ് കലാക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജഗദീഷ് മുഖി ആണ് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്. ബിജെപി ദേശീയ പ്രസിഡന്‍റ് ജെപി നഡ്ഡ, മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച്‌ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് ശര്‍മ്മ, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്, മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ്, നാഗാലന്‍റ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ എന്നിവരും പങ്കെടുത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക