Image

മന്ത്രിസഭയില്‍ രണ്ടു സീറ്റുകള്‍ ആവശ്യപ്പെട്ട് ജോസ് കെ മാണി

Published on 10 May, 2021
മന്ത്രിസഭയില്‍ രണ്ടു സീറ്റുകള്‍ ആവശ്യപ്പെട്ട് ജോസ് കെ മാണി
തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം രണ്ടുസീറ്റുകള്‍ ആവശ്യപ്പെട്ടതായി സൂചന. ഘടക കക്ഷികളുമായി സിപിഎം നേതാക്കള്‍ ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ജോസ് കെ.മാണി ആവശ്യപ്പെട്ടിരിക്കുന്നത്.

‘കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മന്ത്രിസഭയില്‍ അര്‍ഹതപ്പെട്ട പ്രാതിനിധ്യം ഉണ്ടാകണമെന്ന് കൃത്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചയാകാം എന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ഉണ്ടായ മുന്നേറ്റം ചര്‍ച്ചയില്‍ അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ സമീപിച്ചതെ’ന്നും എ.കെ.ജി.സെന്ററില്‍ മന്ത്രിസഭാ ചര്‍ച്ചകള്‍ക്കായി എത്തിയ ജോസ് കെ.മാണി. മാധ്യമങ്ങളോട് പ്രതികരിക്കവേ വ്യക്തമാക്കി.

അതേസമയം രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസ് ആവശ്യപ്പെട്ടെങ്കിലും ഇതു സാധ്യമല്ലെന്ന് കോടിയേരി വ്യക്തമാക്കിയതായാണ് സൂചന. ഒരു മന്ത്രിസ്ഥാനവും ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവിയും നല്‍കാം എന്ന് സിപിഎം ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്. ഈ നി‍ര്‍ദേശം പാര്‍ട്ടി പരി​ഗണിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്ന് ച‍ര്‍ച്ചയ്ക്ക് വന്ന എല്ലാ കക്ഷികളും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎമ്മിനും സിപിഐക്കും കൂടി കേവലഭൂരിപക്ഷത്തിനാവശ്യമായ എംഎല്‍എമാ‍ര്‍ ഉള്ളതിനാല്‍ മുന്നണിയെ സമ്മര്‍ദത്തിലാക്കി മന്ത്രിസ്ഥാനം നേടാന്‍ ഘടകക്ഷികള്‍ക്കാവില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക