Image

ഇന്ത്യയില്‍ ഞായറാഴ്ച 3.6 ലക്ഷം കോവിഡ് രോഗികളും 3,748 മരണവും; ലോകത്താകെ മരണം 33 ലക്ഷം പിന്നിട്ടു

Published on 09 May, 2021
ഇന്ത്യയില്‍ ഞായറാഴ്ച 3.6 ലക്ഷം കോവിഡ് രോഗികളും 3,748 മരണവും; ലോകത്താകെ മരണം 33 ലക്ഷം പിന്നിട്ടു


ന്യുഡല്‍ഹി: ഇന്ത്യയില്‍ ഞായറാഴ്ച 366,499 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,748 പേര്‍ മരിച്ചു. ഇതുവരെ 22,662,410 പേര്‍ക്ക് കോവിഡ് ബാധിച്ചു. 246,146 പേര്‍ മരിച്ചു. 18,665,266 പേര്‍ രോഗമുക്തരായപ്പോള്‍ 3,750,998 പേര്‍ ചികിത്സയിലാണ്. 

അമേരിക്കയില്‍ 33,460,026 പേരിലേക്ക് കോവിഡ് എത്തി. 595,661 പേര്‍ മരിച്ചു. ബ്രസീലില്‍ 15,150,628 കോവിഡ് ബാധിതരുണ്ട്. 421,484 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 5,777,087 രോഗബാധിതരുണ്ട്. 106,392 പേര്‍ മരിച്ചു. തുര്‍ക്കിയില്‍ 5,031,332 പേര്‍ക്ക് കോവിഡ് ബാധിച്ചു. 43,029 പേര്‍ മരിച്ചു. 

ലോകത്താകെ 158,850,347 പേരിലേക്ക കോവിഡ് എത്തി. 3,303,837 പേര്‍ മരിച്ചു. 136,347,646 പേര്‍ രോഗമുക്തരായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക