Image

ഹിമന്ദ ബിശ്വ ശര്‍മ അസം മുഖ്യമന്ത്രി ; സത്യപ്രതിജ്ഞ നാളെ

Published on 09 May, 2021
ഹിമന്ദ ബിശ്വ ശര്‍മ അസം മുഖ്യമന്ത്രി ; സത്യപ്രതിജ്ഞ നാളെ

ഗുവാഹാട്ടി: ഒരാഴ്ച നീണ്ട സസ്പെന്‍സിനൊടുവില്‍ മുതിര്‍ന്ന നേതാവ് ഹിമന്ദ ബിശ്വ ശര്‍മയെ അസം മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചു. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളാണ് നിയമസഭാ കക്ഷി യോഗത്തില്‍ ഹിമന്ദയുടെ പേര് നിര്‍ദേശിച്ചത്.  ദേശീയ നേതൃത്വത്തിന്റെ ഇടപെടലോടെയാണ് ഇന്ന് നടന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ സര്‍ബാനന്ദ് സോനോവാള്‍ നിയമസഭാ കക്ഷി നേതാവായി ഹിമന്ദ ബിശ്വ ശര്‍മയെ പ്രഖ്യാപിച്ചത്.  ഹിമന്ദ ബിശ്വ ശര്‍മയും സര്‍ബാനന്ദ് സോനോവാളും തമ്മില്‍ മുഖ്യമന്ത്രി കസേരയെ ചൊല്ലി തര്‍ക്കം നിലനിന്നിരന്നു.  തര്‍ക്കത്തെ തുടര്‍ന്ന കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമറിനേയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിങിനേയും എംഎല്‍എമാരുടെ യോഗത്തില്‍ നിരീക്ഷകരായി നിയോഗിച്ചിരുന്നു. ഇതിനിടെ സര്‍ബാനന്ദ് സോനോവാള്‍ ഗവര്‍ണര്‍ക്ക് രാജിയും കൈമാറി.

ഉച്ചയ്ക്ക് ശേഷം നടക്കുന്ന എന്‍ഡിഎ യോഗത്തിന് ശേഷം ഹിമന്ദ ബിശ്വ ശര്‍മ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കും. നാളെ സത്യപ്രതിജ്ഞ ചെയ്യു. മുഖ്യമന്ത്രി കസേര ഒഴിയുന്ന സര്‍ബാനന്ദയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക