Image

ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം ഞായറാഴ്ച പുലര്‍ച്ചയോടെ ഭൂമിയില്‍ പതിച്ചേക്കും

Published on 08 May, 2021
ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം ഞായറാഴ്ച പുലര്‍ച്ചയോടെ ഭൂമിയില്‍ പതിച്ചേക്കും



ബെയ്ജിങ്: ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചയോടെ ഭൂമിയില്‍ പതിച്ചേക്കും. യു.എസ്. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എവിടെയാണ് ഇത് കൃത്യമായി പതിക്കുകയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് യു.എസ്. പ്രതിരോധ മന്ത്രാലയ വാക്താവ് മൈക് ഹൊവാര്‍ഡ് പറഞ്ഞത്. അതേസമയം തങ്ങള്‍ ഇതിനെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


100 അടി ഉയരവും 22 ടണ്‍ഭാരവുമുണ്ട് 5ബി റോക്കറ്റിന്. ഇതിന്റെ 18 ടണ്‍ ഭാരമുള്ള ഭാഗമാണ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുന്നത്.  ഇതിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് പതിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള അപകടസാധ്യത വളരെ കുറവാണെന്നാണ് ചൈനീസ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ അമേരിക്ക അപകട സാധ്യത തള്ളിക്കളയുന്നില്ല.  

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി 'ഭൂമിയുടെ ഉപരിതലത്തിന്റെ ഏതാണ്ട് 41.5Nനും 41.5S അക്ഷാംശത്തിനും ഇടയിലുള്ള ഒരു' റിസ്‌ക് സോണ്‍ 'പ്രവചിക്കുന്നുണ്ട്. ന്യൂയോര്‍ക്കിന് തെക്ക്, ആഫ്രിക്ക, ഓസ്ട്രേലിയ, ജപ്പാന് തെക്കായിട്ടുള്ള ഏഷ്യയുടെ ചില ഭാഗങ്ങള്‍, യൂറോപ്പില്‍ സ്പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി, ഗ്രീസ് എന്നിവയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ റിസ്‌ക് സോണ്‍ പ്രവചനത്തില്‍ ഉള്‍പ്പെടുന്നു. സാഹചര്യങ്ങളിലെ ചെറിയ മാറ്റങ്ങള്‍ പോലും അതിന്റെ പാതയെ ഗണ്യമായി മാറ്റങ്ങള്‍ പോലും അതിന്റെ പാതയെ ഗണ്യമായി മാറ്റുമെന്നും അവര്‍ പറയുന്നു. 

മെയ് എട്ടിനും പത്തിനും ഇടയിലുള്ള രണ്ടു ദിവസത്തിനുള്ളിലെ പതിക്കൂവെന്നാണ് യൂറോപ്യന്‍ ഏജന്‍സിയുടെ കണക്കുകൂട്ടല്‍. 
തിരികെയെത്തുന്ന റോക്കറ്റ് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അവശിഷ്ടത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കത്തി നശിച്ചിട്ടുണ്ടാകുമെന്നാണ് ചൈനയുടെ പ്രതികരണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക