-->

FILM NEWS

കൊവി‍ഡ് ഒരു സാധാരണക്കാരനല്ല, മോൾക്ക് വന്നത് സാദാ പനി പോലെ; മുന്നറിയിപ്പുമായി സാജൻ സൂര്യ

Published

on

കൊറോണ വന്ന് പോയതിനെ നിസ്സാരമാക്കി കാണേണ്ടെന്ന്  നടൻ സാജൻ സൂര്യ. തന്റെ ചെറിയ മകള്‍ക്കുണ്ടായ അനുഭവത്തെ കുറിച്ചാണ് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. കൊവിഡ് വന്ന് അങ്ങ് പൊയ്‌ക്കോളും എന്ന് ചിന്തിക്കുന്നവരുണ്ടെന്നും എന്നാല്‍ അതത്ര നിസാരമല്ലെന്നാണ് നടൻ പറയുന്നത്. സാജന്‍ സൂര്യയുടെ വാക്കുകൾ ഇങ്ങനെ…

Post Covid syndrome മാര്‍ച്ചില്‍ ചെറിയ മോള്‍ക്ക് പനി വന്നപ്പോള്‍ സാദാ പനിയുടെ സ്വഭാവമായിരുന്നു. ഒരു ആശുത്രിയില്‍ പോയി പനിക്ക് മരുന്നും ക്ഷീണതിന് ട്രിപ്പുമെടുത്ത് വീട്ടില്‍വന്ന് കൊവിഡ് ഇല്ലന്ന് ആശ്വസിച്ച് ഉറങ്ങി. ഇടവിട്ടുള്ള പനി 102 ഡിഗ്രിക്ക് മുകളില്‍ അടുത്ത ദിവസം. തിരുവനന്തപുരത്തെ ജി ജി ഹോസ്പിറ്റലില്‍ രാത്രി പിആർഒ സുധ മാഡത്തെ വിളിച്ച് മോളെ കൊണ്ടുപോയപ്പോ paeditaric ഡോക്ടർ രേഖ ഹരി എമര്‍ജന്‍സിയില്‍ വന്ന് കാണും എന്നറിയിച്ചു. എനിക്കും ഭാര്യക്കും മോള്‍ക്കും കോവിഡില്ലാന്ന് ടെസ്റ്റ് റിസർട്ട് വന്നു. ആശ്വാസം … പക്ഷെ രക്ത പരിശോധനയിലെ ചില കുഴപ്പങ്ങള്‍ ചൂണ്ടികാണിച്ചു മോളെ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞു. അതിനിടക്ക് ആദ്യത്തെ ഹോസ്പിറ്റലിലെ urin culture report വന്നു അതില്‍ കുഴപ്പം ഉണ്ട്. അതനുസരിച്ചു high anti biotics നല്‍കി. അടുത്ത ദിവസം ആയിട്ടും പനി മാറുന്നില്ല.

പനി വരുമ്പോള്‍ 3 പുതപ്പും മൂടി ഞങ്ങള്‍ രണ്ടു പേരും ഇരുവശത്തും ഇരുന്ന് കൈയും കാലും ചൂടാക്കി കൊടുത്തും തുണി വെള്ളത്തില്‍ മുക്കി ദേഹം മൊത്തം തുടച്ചിട്ടും മീനു കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു. ഭയത്തിനാണോ കണ്ണീരിനാണോ മുന്‍തൂക്കം എന്ന് ചോദിച്ചാല്‍ അറിയില്ല. അതിനിടക്ക് ഡോക്ടര്‍ക്ക് സംശയം തോന്നി covid വന്നു പോയോ എന്ന് പരിശോധിച്ചു. ഞങ്ങള്‍ക്ക് കൊവിഡ് വന്നില്ല എന്ന് തറപ്പിച്ചു പറയുകയും ചെയ്തു. 2020 സെപ്റ്റംബർ മാസം പനി വന്നു പോയി. 2021 ല്‍ ജലദോഷം പോലും ഉണ്ടായില്ല. ആന്‌റി ബോഡി ടെസ്റ്റില്‍ ഭാര്യക്കും മോള്‍ക്കും കൊവിഡ് വന്നു പോയി എന്ന് വ്യക്തമായി ?? എനിക്ക് ഇല്ലതാനും. കൊവിഡ് വന്നുപോയാലുള്ള പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്ക് മനസ്സിലായി തുടങ്ങി. മീനൂവിന്റെ എല്ലാ internal organs നും inflammation വന്നു തലച്ചോറിൽ ഒഴിച്ച്.

കൊവിഡ് വന്നുപോലെയാല്‍ കുഴപ്പമില്ലല്ലോ എന്ന അന്ധവിശ്വാസം പെട്ടന്നുതന്നെ കണ്ണീരിലേക്കു വഴിമാറി. Paeditaric ICU ലേക്ക് മാറ്റണം എന്ന് പറഞ്ഞപ്പോൾ പിടിച്ചു നില്ക്കാന്‍ എനിക്കും ഭാര്യക്കും ഞങ്ങളുടെ കൈകള്‍ പോരായിരുന്നു. Dr. രേള ഹരിയുടെ ആശ്വസിപ്പിക്കലും ആത്മവിശ്വാസവും ഞങ്ങള്‍ക്ക് ധൈര്യം തന്നു. Paeditaric ICU Dr.Besty ഓരോ കുഞ്ഞു കാര്യോം പറഞ്ഞുതന്നു ഞങ്ങളേം മീനുനേം ആശ്വസിപ്പിച്ചു. പിന്നെ ഉള്ള 3 ദിവസത്തെ ഐസിയു ജീവിതത്തില്‍ മറക്കില്ല. മീനുന്റെ കൈ മൊത്തം കുത്തുകിട്ടിയ കരിവാളിച്ച പാടും അവളുടെ ക്ഷീണവും ഞങ്ങളെ തളര്‍ത്തി??. Doctors ,നേഴ്‌സ് ,സ്റ്റാഫ് എല്ലാവരുടെയും പരിചരണം സ്‌നേഹം മാത്രമായിരുന്നു ആശ്വാസം. 3 ദിവസത്തെ ചികിത്സ മീനുനെ മിടുക്കിയാക്കി പക്ഷെ അവളുടെ മെന്റൽ കണ്ടീഷൻ പരിതാപകരമായി. ഇൻജെക്ഷൻ എടുക്കാന്‍ വന്ന എല്ലാ സിസ്റ്റേഴ്‌സിനോടും നാളെ അവള്‍ ഡോക്ടര്‍ ആകുമ്പോ എല്ലാരേം കുത്തും എന്ന ഭീഷണി മുഴക്കി. ‘നാളെ എന്നെ ഒന്ന് വിടോ ഡോക്ടറെ… ‘എന്ന ചോദ്യം നെഞ്ചില്‍ മുറിവുണ്ടാക്കി കടന്നു പോയി. 2 ദിവസം കൂടി കിടക്കേണ്ടതാ പക്ഷെ നാളെ പൊക്കോ എന്ന് ഡോ രേഖപറഞ്ഞതും മോള്‍ടെ ആ ചോദ്യം കൊണ്ടാകാം.
ഹാപ്പിയായ മീനു സിസ്റ്റർമാർക്കും ഡോക്ടറിനും വരച്ചു കൊടുത്ത പടമാണ് ഇത്. അവള്‍ക്കു അപ്പോഴേക്കും എല്ലാരും അമ്മമാരേ പോലെ ആയി. 7 ദിവസം കഴിഞ്ഞു ഹോസ്പിറ്റല്‍ വിടുമ്പോ അവള്‍ക്കു ഒരു സംശയമേ ബാക്കി വന്നുള്ളൂ അവള്‍ ചോദിച്ചു ‘അമ്മ എന്റെന്നു കുറെ ചോര എടുത്താലോ അതൊക്കെ തിരിച്ചു എപ്പൊ തരും, അതുവരെ എനിക്ക് ചോര കുറയില്ലെന്നു’ Thanks to Dr.Rekha Hair, Dr. Besty, PRO Sudha all staff and Nurses of GG Hospital Trivandrum. അടുത്ത Covid തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കും എന്ന് കേട്ടു. കുട്ടികള്‍ക്ക് വന്നാലും വന്നു പോയാലും എത്ര അപകടം എന്ന് ഞങ്ങള്‍ അനുഭവിച്ചതാണ്. ഇന്നലെയാണ് അവസാനത്തെ ടെസ്റ്റും ഉം മരുന്നും കഴിഞ്ഞത്. ഞങ്ങള്‍ ഒരുപാടു സൂക്ഷിച്ചതാണ് പക്ഷെ അതും പോരാ അതുക്കും മേലെ കെയർ വേണം എന്ന് ഓര്‍മ്മിപ്പിക്കട്ടെ. അനുഭവിച്ചത്തിന്റെ 10% മാത്രമേ ഇവിടെ കുറിച്ചിട്ടുള്ളു. കൊവി‍ഡ് ഒരു സാധാരണക്കാരനല്ല.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഓണം റിലീസായി ഓഗസ്റ്റ് 12ന് മരക്കാര്‍ അറബിക്കടലിന്റെ സിംഹം; പ്രഖ്യാപനവുമായി മോഹന്‍ലാല്‍

കടുത്ത ഡെങ്കിപ്പനി: സാന്ദ്ര തോമസ് ഐസിയുവില്‍ തുടരുന്നു

പ്രൈവറ്റ് ജെറ്റില്‍ കൊച്ചിയില്‍ പറന്നിറങ്ങി നയന്‍താരയും വിഘ്നേഷും

ഷാറൂഖ് താന്‍ തനിക്ക് 300 രൂപ തന്നു; കിങ്ങ് ഖാനുമായുള്ള സൗഹൃദം തുറന്നു പറഞ്ഞ് പ്രിയാമണി

മിസ് യൂ മൈ ഫ്രണ്ട്: ഹൃദയഭേദകമായ കുറിപ്പുമായി ബിജുമേനോന്‍

'ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാവുന്നത് എപ്പോഴും ഡയലോഗിന്റെ കാര്യത്തിലാണ്':;മമ്മുട്ടിയെ കുറിച്ച്‌ രഞ്ജി പണിക്കര്‍

പൃഥ്വിരാജ് വീണ്ടും സംവിധായകനാകുന്നു

അടുക്കള സ്ത്രീയ്ക്ക് മാത്രം ആയി നല്‍കിയിരിയ്ക്കുന്ന ഒന്ന് അല്ല; അവസാന ദിവസ ചലഞ്ചുമായി കുഞ്ചാക്കോ ബോബന്‍

മല്ലികച്ചേച്ചിയുടെ തന്റേടം അത് സുകുമാരന്‍ സാറിന്റേതാണ്, ആ ശക്തി അദൃശ്യമായി കൂടെയുണ്ട് എന്ന വിശ്വാസത്തിന്റേതാണ്

എനിക്കു വേണ്ടി നസ്രിയ ഒരുപാട് നഷ്ടപ്പെടുത്തി; ഫഹദ്

'പെര്‍ഫ്യൂം' ഒ.ടി.ടി റിലീസിന്

മീന മതിയെന്ന് കമല്‍ഹാസന്‍, ഗൌതമിയെ ഒഴിവാക്കി; ദൃശ്യം 2 തമിഴിലേക്ക്

ആറ് സിനിമകള്‍ ചേര്‍ന്ന 'ചെരാതുകള്‍' ഡിജിറ്റല്‍ റിലീസ് ചെയ്‌തു

പൃഥ്വിരാജ് ചിത്രം 'കോള്‍ഡ് കേസ്' ആമസോണില്‍

സായാഹ്നത്തില്‍ അമ്മയ്ക്കൊപ്പം നടക്കാനിറങ്ങി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

'ഗോണ്‍ ഗേള്‍' നായിക ലിസ ബാനസ് അന്തരിച്ചു

ഇനി വെബ് സീരീസുകള്‍ അഭിനയിക്കില്ലന്ന് സമാന്ത

രാമായണത്തില്‍ മന്ത്രിയായി വേഷമിട്ട നടന്‍ ചന്ദ്രശേഖര്‍ അന്തരിച്ചു

വേടന്റെയും വൈരമുത്തുവിന്റെയും വ്യക്തി സ്വഭാവം നിങ്ങള്‍ നിയമപരമായി നേരിടുക.. പക്ഷെ അവരുടെ പാട്ടുകള്‍ ഞങ്ങള്‍ കേട്ടുകൊണ്ടേയിരിക്കും

വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍ വെറുതെ കിടക്കുന്നുണ്ടോ? മമ്മൂട്ടി ചോദിക്കുന്നു

ഹോട്ട് പിക് ചോദിച്ചയാളെ നിരാശപ്പെടുത്താതെ അനുശ്രീ

ചാര്‍മിളയെ താങ്കള്‍ തേച്ചപ്പോള്‍ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞുവെന്ന് കമന്റ്; ബാബു ആന്റണി കൊടുത്ത മറുപടി

സിബിസിഐഡി ഉദ്യോഗസ്ഥനായി അജിത്ത്; 'വലിമൈ' ഒരുങ്ങുന്നു

സത്യന്‍ മാസ്റ്ററെ വികൃതമായി അനുകരിച്ച്‌, കോമാളിയാക്കുന്ന മിമിക്രി കൊലകാരന്മാര്‍ക്ക് നടുവിരല്‍ നമസ്‌കാരം: ഷമ്മി തിലകന്‍

പാര്‍വതിയുടേത് സ്ത്രീകളുടെ മുഖത്തു തുപ്പുന്നതിനു തുല്യമായ നടപടി: രേവതി സമ്പത്ത്

ദൃശ്യം 2 റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത് തിയേറ്ററുകളില്‍; സംവിധായകന്‍ ജീത്തു ജോസഫ്

''ഞാന്‍ അത്യാവശ്യം തല്ലിപ്പൊളിയാണ്. അതുകൊണ്ട് കൂടുതല്‍ ഒളിഞ്ഞു നോട്ടമൊന്നും ഇങ്ങോട്ട് വേണ്ട'':ചെമ്ബന്‍ വിനോദ്

നീയില്ലാതെ ഒരു ജീവിതമില്ല, ഈ ശൂന്യത നികത്താനാവില്ല, എന്റെ പ്രണയത്തെ ഞാന്‍ മിസ് ചെയ്യുന്നു : സുശാന്തിന്റെ ഓര്‍മ്മയില്‍ റിയ

കുടുംബ സമേതം കുപ്പി ചില്ലുകള്‍ കഴിക്കുന്ന ചിത്രം പങ്കുവെച്ച് ലെന

ഞാന്‍ തിരുത്തുന്നു; വേടന്റെ പോസ്റ്റ് ലൈക്ക് അടിച്ചതില്‍ ക്ഷമ ചോദിച്ച് പാര്‍വതി

View More