Image

വീടില്ലാത്തവരും യാചകരുമടക്കം എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കണം: മുഖ്യമന്ത്രി

Published on 08 May, 2021
വീടില്ലാത്തവരും യാചകരുമടക്കം എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം:വീടില്ലാത്തവരും യാചകരുമടക്കം എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുമെന്നും ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ കൃത്യമായ ഇടപെടലും നടപടിയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിറണായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തു പടരുന്നത് തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണെന്ന്  രണ്ടാം തരംഗത്തില്‍ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. 45ന് താഴെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ ആരംഭിച്ചു. വാക്‌സീന്‍ സ്വീകരിച്ചാലും ജാഗ്രത തെല്ലും കുറയ്ക്കാനാവില്ല. ടിപിആര്‍ കൂടിയ സ്ഥലങ്ങളില്‍ ജാഗ്രത വേണം. പള്‍സ് ഓക്‌സിമീറ്ററിനും മാസ്കിനും കൊള്ളവില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.

കോവിഡ് രോഗികളുടെ ചികിത്സ ഏകോപിപ്പിക്കാന്‍ പ്രാദേശിക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. താഴേത്തട്ടിലെ നിരീക്ഷണവും പ്രതിരോധവും ബോധവല്‍ക്കരണവും പ്രധാനമാണ്. ഈ ഉത്തരവാദിത്തം വാര്‍ഡുതല സമിതികള്‍ നിറവേറ്റണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും വാര്‍ഡുതല സമിതികള്‍ രൂപീകരിക്കണം.

ആംബുലന്‍സ് ഇല്ലെങ്കില്‍ പകരം വാഹനം സജ്ജമാക്കണം ഓരോ തദ്ദേശസ്ഥാപനവും രോഗികളുടെ ആവശ്യത്തിന് ഗതാഗത പ്ലാന്‍ ഉണ്ടാക്കണം വീടുകളില്‍ കഴിയുന്ന രോഗികളെ സമിതികള്‍ കര്‍ശനമായി നിരീക്ഷിക്കണം. വാര്‍ഡുതല സമിതികള്‍ കാര്യക്ഷമമാക്കാന്‍ അലംഭാവം പാടില്ല. ചികിത്സാ സൗകര്യം കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങള്‍ അതിന് ഉടന്‍ നടപടിയെടുക്കണം. വാര്‍ഡതല സമിതികള്‍ കുറഞ്ഞത് 5 പള്‍സ് ഓക്‌സിമീറ്ററുകള്‍ കരുതണം – മുഖ്യമന്ത്രി പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക