Image

ബംഗാളിലെ സംഘര്‍ഷം: ആഭ്യന്തര വകുപ്പ് റിപോര്‍ട്ട് നല്‍കിയില്ല; ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച്‌ ഗവര്‍ണര്‍

Published on 08 May, 2021
ബംഗാളിലെ സംഘര്‍ഷം: ആഭ്യന്തര വകുപ്പ് റിപോര്‍ട്ട് നല്‍കിയില്ല; ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച്‌ ഗവര്‍ണര്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സംഘര്‍ഷത്തെ കുറിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ ചീഫ് സെക്രെട്ടറിയെ വിളിപ്പിച്ച്‌ ഗവര്‍ണര്‍ ജഗ്ദീപ് ദാന്‍കര്‍. ഇന്ന് രാത്രീ ഏഴ് മണിക്ക് മുന്‍പ് രാജ്ഭവനില്‍ എത്താനാണ് നിര്‍ദേശം.

നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷങ്ങളില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസങ്ങള്‍ കഴിഞ്ഞിട്ടും പശ്ചിമ ബംഗാളില്‍ തൃണമൂല്‍-ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷ അവസ്ഥ മാറിയിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക