Image

യുവാക്കള്‍ ചെയ്തത് നല്ല കാര്യം, പക്ഷെ ബൈക്ക് ആംബുലന്‍സിന് പകരമാകില്ല: മുഖ്യമന്ത്രി

Published on 08 May, 2021
യുവാക്കള്‍ ചെയ്തത് നല്ല കാര്യം, പക്ഷെ ബൈക്ക് ആംബുലന്‍സിന് പകരമാകില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പുന്നപ്രയില്‍ യുവാക്കള്‍ ചെയ്തത് നല്ല കാര്യമാണ്, എന്നാല്‍ ബൈക്ക് ആംബുലന്‍സിന് പകരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത തദ്ദേശ ഭരണ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ണായക ഘട്ടങ്ങളില്‍ ആംബുലന്‍സിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങള്‍ കണ്ടെത്തി സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആംബുലന്‍സ് വരാന്‍ വൈകിയതിനെ തുടര്‍ന്ന് പുന്നപ്രയില്‍ കോവിഡ് രോഗിയെ ബൈക്കില്‍ ഇരുത്തി സന്നദ്ധപ്രവര്‍ത്തകരായ യുവാക്കള്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തെ സൂചിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

പുന്നപ്രയിലെ യുവതിയും യുവാവും ചെയ്തത് നല്ല കാര്യമാണ്. ആരോഗ്യനില മോശമായ കോവിഡ് രോഗിയെ രണ്ട് പേര്‍ ചേര്‍ന്ന് ബൈക്കില്‍ നടുക്ക് ഇരുത്തി വീണുപോകാതെ ആശുപത്രിയില്‍ എത്തിച്ച്‌ രക്ഷപ്പെടുത്തി. എന്നാല്‍ ബൈക്ക് ആംബുലന്‍സിന് പകരമല്ല. ആംബുലന്‍സിന് പകരമായി ബൈക്ക് ഉപയോഗിക്കാനും കഴിയില്ല. അടിയന്തര ഘടത്തില്‍ യുവാക്കള്‍ അത് ഉപയോഗിച്ചുവെന്നേയുള്ളു. അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കി വെക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക