Image

തൃശ്ശൂര്‍ കൊടകര കുഴല്‍പ്പണ കവര്‍ച്ച: അന്വേഷണം പ്രത്യേക സംഘത്തിന്

Published on 08 May, 2021
തൃശ്ശൂര്‍ കൊടകര കുഴല്‍പ്പണ കവര്‍ച്ച: അന്വേഷണം പ്രത്യേക സംഘത്തിന്
തൃശ്ശൂര്‍ ; കൊടകരയില്‍ വെച്ച്‌ കുഴല്‍പ്പണം കവര്‍ന്ന കേസിന്റെ അന്വേഷണം തൃശ്ശൂര്‍ റെയ്ഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം നടത്തും. ഡി ജി പി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് തീരുമാനം. കേസില്‍ കവര്‍ച്ചാസംഘത്തില്‍ ഉള്‍പ്പെട്ട 19 പേരെയാണ് പോലീസ് ഇതുവരെ പിടികൂടിയത്. ഇതോടെ കവര്‍ച്ചാസംഘത്തില്‍ ഉള്‍പ്പെട്ട എല്ലാവരും പിടിയിലായി.

മുഖ്യപ്രതികളിലൊരാളായ കണ്ണൂര്‍ ഇരിട്ടി സ്വദേശി റഹീമിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് മാത്രം 13 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പണത്തിന്റെ ഉറവിടം കണ്ടെത്താനുള്‍പ്പെടെ അന്വേഷണം വ്യാപിപ്പിക്കുന്നത്.

പണം കൊടുത്തുവിട്ട കോഴിക്കോട്ടെ അബ്കാരി ധര്‍മരാജന് ആര്‍ എസ് എസ് ബന്ധമുണ്ടെന്ന് പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു. ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ വ്യാജ വാഹനാപകടമുണ്ടാക്കി കുഴല്‍പ്പണം കവര്‍ന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക