Image

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 08 May, 2021
 അപരോക്ഷം     (കവിത:  വേണുനമ്പ്യാര്‍)
ജീവിതം -
സ്‌നേഹം വിതയ്ക്കാനും
കൊയ്തത് വീതിപ്പാനും!

ജനിക്കും മുന്നേ
മരിച്ചുപോയതിനാല്‍  ഇനി
ഒരു പൊയ് മരണം
കളത്തില്‍
ബാക്കി

രോഷത്തിന്റെയും
പ്രണയത്തിന്റെയും
ഇഷ്ടാനിഷ്ടങ്ങളുടെയും
തീക്കാറ്റേറ്റതിനാല്‍
ചാരമാകാന്‍
അധികം നേരമെടുക്കില്ല

ചിതയില്‍
ഉരുകും മുമ്പേ
ഇടുപ്പെല്ലുകള്‍
പൊട്ടിത്തെറിച്ചേക്കും

ബലിച്ചോര്‍ പോലെ
ജീവന്‍ ഒരു വിഭവമല്ല
പ്രാണന്റെ പുണ്യസ്രോതസ്സ്

ചുണ്ടുകള്‍ മൗനമായി
ഉരുകും മുമ്പ്
സ്രോതസ്സില്‍നിന്നും നേരിട്ട്.
കുടിക്കാം
 
ബലിക്കാക്കകള്‍
ഉറക്കം കെടുത്തും   മുമ്പ്,
അപരോക്ഷാനുഭൂതിയില്‍
നേരിട്ട് .........!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക