Image

കോവിഡിനെതിരെ ഗോമൂത്ര ഔഷധവുമായി ബിജെപി എംഎല്‍എ

ജോബിന്‍സ് തോമസ് Published on 08 May, 2021
കോവിഡിനെതിരെ ഗോമൂത്ര ഔഷധവുമായി ബിജെപി എംഎല്‍എ

കോവിഡിനെ തുരത്താന്‍ ഗോമൂത്രം കുടിക്കാനുള്ള ആഹ്വാനവുമായി വീണ്ടും ഒരു ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംഎല്‍എയായ സുരേന്ദ്രസിംഗാണ് ഈ വിചിത്രവാദം ഉന്നയിച്ചിരിക്കുന്നത്. രോഗപ്രതിരോധത്തിന് ഇത് ഏറെ ഉത്തമമാണെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. 

സുരേന്ദ്രസിംഗ് ഗോമൂത്രം കുടിക്കുന്ന ചിത്രവും ഇതോടൊപ്പം കൊടുത്തിട്ടുണ്ട് . വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കാനാണ് എംഎല്‍എയുടെ ഉപദേശം. ബെല്ലിയ ജില്ലയിലെ ബെരിയയില്‍ നിന്നുള്ള എംഎല്‍എയാണ് ഇദ്ദേഹം. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും ഗോമൂത്രം മികച്ച ഔഷധമാണെന്നും ഇദ്ദേഹം പറയുന്നു. 

പലരും 18 മണിക്കൂര്‍ ജോലി ചെയ്യുന്നതിന്റെ രഹസ്യം ഗോമൂത്രമാണെന്നും സുരേന്ദ്രസിംഗ് പറയുന്നുണ്ട് . മുമ്പും പല ബിജെപി നേതാക്കളും ഇത്തരം വാദങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തിനെതിരെ ട്രോള്‍ മഴയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക