Image

ദേവ്ബ്രത ചൗധരിക്ക് പിന്നാലെ മകനും; പ്രതീക് ചൗധരി കോവിഡ് ബാധിച്ച് മരിച്ചു

Published on 07 May, 2021
ദേവ്ബ്രത ചൗധരിക്ക് പിന്നാലെ മകനും; പ്രതീക് ചൗധരി കോവിഡ് ബാധിച്ച് മരിച്ചു



ന്യൂഡല്‍ഹി: പ്രശസ്ത സിതാര്‍  വാദകന്‍ ദേവ്ബ്രത (ദേബു ചൗധരി) ചൗധരിയുടെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകനും സിതാര്‍  വാദകനുമായ പ്രതീക് ചൗധരി (49) യും കോവിഡ് ബാധിച്ച് മരിച്ചു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  വ്യാഴാഴ്ചയായിരുന്നു ദേവ്ബ്രത ചൗധരിയുടെ മരണം. പ്രതീക് ചൗധരി ഗുരുതരാവസ്ഥയിലായിരുന്നു. 

പ്രതീക് ചൗധരിയുടെ ആരോഗ്യത്തില്‍  പുരോഗതി ഉണ്ടായിരുന്നു.  അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് നില ഗുരുതരമായതോടെ മരണം സംഭവിക്കുകയായിരുന്നു ഡല്‍ഹി സര്‍വകലാശാലയിലെ സംഗീത വിഭാഗം പ്രൊഫസറായിരുന്നു പ്രതീക് ചൗധരി. ഭാര്യ-രുണ. റയാന, അധിരജ് എന്നിവര്‍ മക്കളാണ്.

അച്ഛന്റെ മരണവാര്‍ത്ത പ്രതീക് ചൗധരിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തു വിട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക