Image

ഛോട്ടാ രാജന്‍റെ മരണ വാര്‍ത്ത വ്യാജമെന്ന് എയിംസ് അധികൃതര്‍

Published on 07 May, 2021
ഛോട്ടാ രാജന്‍റെ മരണ വാര്‍ത്ത വ്യാജമെന്ന് എയിംസ് അധികൃതര്‍

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ മരിച്ചെന്ന റിപ്പോര്‍ട്ട് വ്യാജമാണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി. കോവിഡ് ബാധിച്ച്‌ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഛോട്ടാ രാജന്‍ മരിച്ചെന്നാണ് നേരത്തെ വാര്‍ത്ത പുറത്തു വന്നത്.


ഛോട്ടാ രാജന്‍ മരിച്ചതായി എയിംസ് ആശുപത്രി അധികൃതര്‍ സിബിഐ യെ അറിയിച്ചതായാണ് വിവരം എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഛോട്ടാ രാജന്‍ ചികിത്സയില്‍ തന്നെ ഉണ്ടെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഏപ്രില്‍ 26നാണ് ഛോട്ടാ രാജനെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. 2015ല്‍ ഇന്തോനേഷ്യയില്‍ നിന്ന് പിടികൂടിയ ഛോട്ടാ രാജന്‍ തീഹാര്‍ ജയിലില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്.


കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഛോട്ടാ രാജനെ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് ജയില്‍ അധികൃതര്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു. 70 ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു ഛോട്ടാ രാജന്‍. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക