Image

ആരും പട്ടിണി കിടക്കില്ല ; ഇത് കേരള സര്‍ക്കാരിന്റെ ഉറപ്പ്

Published on 07 May, 2021
ആരും പട്ടിണി കിടക്കില്ല ; ഇത് കേരള സര്‍ക്കാരിന്റെ ഉറപ്പ്
നാളെ മുതല്‍ സംസ്ഥാനം സമ്പൂര്‍ണ്ണ ലോക് ഡൗണിലേയ്ക്ക് നീങ്ങുമ്പോള്‍ ജോലികള്‍ക്കും മറ്റു ജീവിത മാര്‍ഗ്ഗങ്ങള്‍ക്കും വീണ്ടും ഷട്ടറിടുകയാണ്. വീണ്ടും വീട്ടിലിരിക്കുമ്പോള്‍ എങ്ങനെ അടുപ്പു പുകയും എന്ന് ചിന്തിച്ച് വിഷമിക്കരുതെന്നാണ് സര്‍ക്കാര്‍ ജനങ്ങളോട് പറയുന്നത്. 

ജനങ്ങള്‍ക്ക് ഇത് വിശ്വസിക്കുകയും ചെയ്യാം കാരണം കഴിഞ്ഞ ലോക്ഡൗണില്‍ ജീവനുളള ഒന്നിനേയും തെരുവു നായ്ക്കളെപ്പോലും പട്ടിണി കിടക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. എല്ലാ സ്ഥലങ്ങളിലും സന്നദ്ധ പ്രവര്‍ത്തകര്‍ വഴി ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തും 

ചില സ്ഥലങ്ങളില്‍ ജനകീയ ഹോട്ടലുകള്‍ വഴി ഭക്ഷണമെത്തിക്കാന്‍ കഴിയും. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് കമ്മ്യൂണിററി കിച്ചണ്‍ ആരംഭിച്ച് ഭക്ഷണം വീട്ടിലെത്തിച്ചു നല്‍കാന്‍ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഇത്തരം കാര്യങ്ങള്‍ക്കുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ പുറത്തിറങ്ങാവൂ എന്നും ഇല്ലാത്ത പക്ഷം കര്‍ശന നടപടി ഉണ്ടാവുമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക