Image

എറണാകുളം ജില്ലയില്‍ 10 ദിവസത്തില്‍ 45,000 പേര്‍ കോവിഡ് പോസിറ്റീവ് ആയി

Published on 07 May, 2021
എറണാകുളം ജില്ലയില്‍ 10 ദിവസത്തില്‍ 45,000 പേര്‍ കോവിഡ് പോസിറ്റീവ് ആയി
കൊച്ചി : ജില്ലയില്‍ 10 ദിവസത്തില്‍ കോവിഡ് പോസിറ്റീവായത് 45,187 പേര്‍. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 61,847. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 60,000 കടക്കുന്നത്. ജില്ലയില്‍ ഇതുവരെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 2.25 ലക്ഷം. അതായത് ജില്ലയിലെ ആകെ ജനസംഖ്യയുടെ 7% പേര്‍ ഇതിനകം കോവിഡ് ബാധിതരായി. ചികിത്സയിലുള്ളവരില്‍ 95% പേരും ഇപ്പോള്‍ വീടുകളിലാണു കഴിയുന്നത്.

ബാക്കിയുള്ള 5% പേര്‍ക്കാണ് ആശുപത്രി ചികിത്സ വേണ്ടി വരുന്നത്. ഇതില്‍ 12% പേര്‍ക്ക് ഐസിയു വെന്റിലേറ്റര്‍ സൗകര്യം ആവശ്യമായി വരും. അതായത് ഇപ്പോള്‍ തന്നെ ഏകദേശം 1200 പേരോളം വിദഗ്ധ ചികിത്സ ആവശ്യമുള്ളവരാണ്. 2500 പേരോളമാണു ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ 800 പേരും. എഫ്എല്‍ടിസി, എസ്എല്‍ടിസി, ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ ആയിരത്തോളം പേരും കഴിയുന്നു.

വീടുകളില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണു നിരീക്ഷിക്കുന്നത്.  കളമശേരി മെഡിക്കല്‍ കോളജിലെ മുഴുവന്‍ കിടക്കകളിലും ഇപ്പോള്‍ രോഗികളുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയിലെ ട്രോമാകെയര്‍ പൂര്‍ണമായും കോവിഡ് രോഗികള്‍ക്കു വേണ്ടി മാറ്റി. 34 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. ഇതില്‍ 4 പേര്‍ വെന്റിലേറ്ററിലാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക