Image

തെലുങ്ക് പിന്നണി ഗായകന്‍ ജി ആനന്ദ് കൊവിഡ് ബാധിച്ച്‌ മരിച്ചു

Published on 07 May, 2021
തെലുങ്ക് പിന്നണി ഗായകന്‍ ജി ആനന്ദ് കൊവിഡ് ബാധിച്ച്‌ മരിച്ചു
ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജി ആനന്ദ് (67) കൊവിഡ് ബാധിച്ച്‌ മരിച്ചു. ഹൈദരാബാദ് ബി എന്‍ റെഡ്ഡി നഗറിലുള്ള സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കുറച്ചുദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ഓക്‌സിജന്‍ ലെവല്‍ 55 ലേക്ക് താഴുകയും എന്നാല്‍ കൃത്യസമയത്ത് അദ്ദേഹത്തിന് വെന്റിലേറ്റര്‍ നല്‍കാന്‍ കഴിയാതെ വരികയും ചെയ്തു. ഇതെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ദ ഹിന്ദു റിപോര്‍ട്ട് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക