Image

നടി ആന്‍ഡ്രിയക്ക് കോവിഡ്

Published on 07 May, 2021
നടി ആന്‍ഡ്രിയക്ക് കോവിഡ്
ടി ആന്‍ഡ്രിയ ജെറമിയക്ക് കോവിഡ്. കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു താരം. ”പ്രിയപ്പെട്ടവരെ കഴിഞ്ഞ ആഴ്ച എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എന്നെ പരിചരിച്ച എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും നന്ദിയുണ്ട്. ഞാന്‍ ഇപ്പോഴും വീട്ടില്‍ നിരീക്ഷണത്തിലാണ്. പക്ഷെ സുഖം പ്രാപിക്കുന്നുണ്ട്” ആന്‍ഡ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു. പാതി ഞാന്‍ രോഗിയായിരുന്നു. രാജ്യം ഗുരുതരമായ പ്രതിസന്ധിയിലേക്ക് പോയ്ക്കൊണ്ടിരിക്കുന്ന ഈ സമയത്ത് എന്ത് പോസ്റ്റ് ചെയ്യണമെന്നും അറിയില്ലായിരുന്നു. എല്ലായ്‌പ്പോഴും എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയാത്തപ്പോള്‍, ഞാന്‍ എന്‍റെ ഹൃദയത്തില്‍ നിന്ന് പാടുകയാണ്. ..ആന്‍ഡ്രിയ കുറിച്ചു.

ഒപ്പം താന്‍ ചിട്ടപ്പെടുത്തിയ ഒരു പാട്ടും ആന്‍ഡ്രിയ പങ്കുവച്ചിട്ടുണ്ട്. വിജയ് നായകനായ മാസ്റ്ററിലാണ് ആന്‍ഡ്രിയ ഒടുവില്‍ അഭിനയിച്ചത്. സുന്ദര്‍ സിയുടെ അരണ്‍മനൈ3 ആണ് ആന്‍ഡ്രിയയുടെ അണിയറയിലൊരുങ്ങുന്ന ചിത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക