-->

news-updates

പ്രവാസികളെ പിഴിയുന്നതിനെപ്പറ്റി വലിയ മെത്രാപോലീത്ത പറഞ്ഞത് 

Published

on

ചിക്കാഗോ: കാലം ചെയ്ത മാർത്തോമ്മാ സഭാ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം 2004-ൽ ചിക്കാഗോയിൽ നടന്ന ഫൊക്കാന കൺവൻഷനിൽ പങ്കെടുക്കുയുണ്ടായി. ഡോ. എം. അനിരുദ്ധനായിരുന്നു  ഫൊക്കാന പ്രസിഡന്റ്.

അന്ന്  പിന്നീട് ഫൊക്കാന പ്രസിഡന്റായ മറിയാമ്മ പിള്ളയുടെ വീട്ടിൽ വന്ന അദ്ദേഹം പ്രവാസികളെ നാട്ടിലുള്ളവർ പിഴിയുന്നത് സംബന്ധിച്ച് സരസമായി പറഞ്ഞത് ഇപ്പോഴും മറന്നിട്ടില്ല. ഒരു കാലത്ത്  പ്രവാസി എത്തിയാൽ അയാളുടെ പക്കലുള്ള ഫോറിൻ വസ്തുക്കൾ അടിച്ചെടുക്കാൻ ബന്ധുമിത്രാദികൾ  ഓടിയെത്തും. ഒടുവിൽ എല്ലാം തന്നെ പെറുക്കി  കൊടുത്ത് നിസ്വനായി പോകുന്ന പ്രവാസിയെ ചിലർ എയർപോർട്ട് വരെ അനുഗമിക്കും. അവശേഷിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ അത് കൂടി കരസ്ഥമാക്കുകയാണ് ലക്ഷ്യം. ഒരിക്കൽ ഒരു പ്രവാസി സഹികെട്ട് പറഞ്ഞു 'ഇനിയിപ്പോൾ തരാൻ അണ്ടർ വെയർ' മാത്രമേയുള്ളുവെന്ന്.

കേരളം എന്തായാലും അന്നത്തെ കാലത്തിൽ നിന്നൊക്കെ ഒത്തിരി മാറിപ്പോയി. വിദേശത്തു കിട്ടുന്ന എല്ലാം തന്നെ നാട്ടിലും കിട്ടും. ഫോറിൻ കമ്പം ഇപ്പോൾ കുറഞ്ഞു. മിക്ക പ്രവാസികളേക്കാൾ മെച്ചപ്പെട്ട നിലയിലാണ് നാട്ടിൽ നല്ലൊരു പങ്ക് ജീവിക്കുന്നതും.

തിരുമേനി റാന്നി ഭദ്രാസനത്തിൽ വൈദികനായിരിക്കുന്ന കാലം മുതൽ കുടുംബവുമായുള്ള ബന്ധം  മറിയാമ്മ പിള്ള അനുസ്മരിച്ചു. തന്റെ പിതാവിന്റെ സംസ്കാര  ചടങ്ങിൽ കാർമ്മികനായതും   പുത്രിയുടെ മാമോദീസ നടത്തിയതും തിരുമേനിയാണ്.

തിരുമേനിയുടെ  നൂറാം ജന്മവാർഷികം ആഘോഷിച്ചപ്പോൾ അമേരിക്കൻ മലയാളികളെയും ഫൊക്കാനയെയും പ്രതിനിധീകരിച്ചവരിൽ  ഒരാൾ മറിയാമ്മ  പിള്ള ആയിരുന്നു.

തിരുമേനിയുടെ സ്നേഹ വാത്സല്യങ്ങൾ അറിഞ്ഞ നിരവധി പേര് അമേരിക്കയിലുണ്ട്. മുൻ മേയർ ജോൺ   എബ്രഹാം രണ്ട് മൂന്നു വര്ഷം മുൻപ് അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ മുറിയിൽ  ക്രിസ്തുവിന്റെ രൂപം കാണുകയുണ്ടായി. അത് സംബന്ധിച്ച്  തിരുമേനിയുടെ വിശദീകരണം ശ്രദ്ധേയമായിരുന്നു. എല്ലാവര്ക്കും സമ്മതനായ തിരുമേനിക്ക് തുല്യം മറ്റൊരാൾ ഇല്ലാത്തതിനാൽ ആ വിടവ് നികത്താനാവാതെ  തുടരുമെന്ന് ജോൺ  എബ്രഹാം ചൂണ്ടിക്കാട്ടി. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആണും പെണ്ണും - വേൾഡ്ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

ടെക്‌സസ് ലെജിസ്ലേഷന്‍ സ്‌പെഷ്യല്‍ സെഷന്‍: ഇലക്ഷന്‍ ബില്‍, ക്രിട്ടിക്കല്‍ റേസ് തിയറി പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍ (ഏബ്രഹാം തോമസ്)

ജോസഫൈനെതിരെ കെ.കെ.രമ

ജോസഫൈന്‍ വീണ്ടും വിവാദത്തില്‍ കുരുങ്ങുമ്പോള്‍

സ്ത്രീഹത്യകളും സ്ത്രീ എന്ന ധനവും : സന റബ്‌സ്

ഐഷാ സുല്‍ത്താനയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം

മരംമുറി ; മന്ത്രിയുടെ ഓഫീസില്‍ നിന്നും ഇടപെടല്‍

രാഹുല്‍ ഗാന്ധിയുടെ പേരില്‍ വെള്ളക്കടുവയെ ദത്തെടുത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍

ചാരക്കേസ് ഗൂഢാലോചന; സിബി മാത്യൂസ് നാലാം പ്രതി

വാഷിംഗ്ടണില്‍ പാലം തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് പരിക്ക്

സ്വര്‍ണ്ണക്കടത്ത് : കാരിയര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് ഏജന്റുമാര്‍

ഇന്ത്യ - യുഎസ് സംയുക്ത സൈനീക അഭ്യാസം ആരംഭിച്ചു

കേരളത്തിലെ കോവിഡ് : അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

മുരളീധരന്‍ ഇടഞ്ഞത് മുന്നറിയിപ്പോ ?

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ജീവകാരുണ്യത്തിനായി വിറ്റത് 222 കോടിയുടെ ഓഹരികള്‍

ബഫല്ലോയിലെ  ആദ്യ വനിതാ മേയറാകാൻ   ഇന്ത്യ വാൾട്ടൺ ഒരുങ്ങുന്നു 

'ഞായറാഴ്ച പൂഴ്ത്തിവെക്കും, തിങ്കളാഴ്ച വാക്‌സിന്‍ നല്‍കും, ചൊവ്വാഴ്ച വീണ്ടും മുടന്തും' ; കേന്ദ്രത്തിന്റെ റെക്കോഡ് വാക്‌സിനേഷനെ പരിഹസിച്ച് ചിദംബരം

എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു; ആയിഷ സുല്‍ത്താനക്ക്നോട്ടീസ് അയച്ച് കവരത്തി പൊലീസ്; നാളെ വീണ്ടും ഹാജരാകണം

കെപിസിസിക്ക് 51 അംഗ കമ്മിറ്റി, വനിതകള്‍ക്ക് 10% സംവരണം: ഇനി പൊളിറ്റിക്കല്‍ സ്‌കൂളും

ഹിന്ദു ബാങ്ക് വർഗീയ ധ്രുവീകരണത്തിനെന്ന്  ഡോ. തോമസ് ഐസക്ക് 

സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റമുണ്ടാകുമോ

ഒടുവില്‍ കാളിദാസിനടുത്തെത്തി വിസ്മയ എഴുതിയ പ്രേമലേഖനം

ഐടി നയം ; രാജ്യത്തിനകത്തും പ്രതിഷേധം

ഐജി ഹര്‍ഷിത അട്ടെല്ലൂരി വിസ്മയയുടെ വീട്ടിലെത്തി

സുരേന്ദ്രന്റെ പുതിയ ശബ്ദരേഖ പുറത്ത് ; പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെ

ചെര്‍പ്പുളശേരി സംഘം കവര്‍ച്ചാ സംഘമല്ല ക്വട്ടേഷന്‍ സംഘമെന്ന് പുതിയ വിവരം

കാശ്മീര്‍ വിഷയത്തില്‍ നാളെ സുപ്രധാന യോഗം

വീണ്ടും മൂന്നാം മുന്നണിയോ ? പവാറിന്റെ വീട്ടില്‍ യോഗം നടന്നു

കോവിഡ് പ്രോട്ടാക്കോള്‍ പാലിച്ച് സമ്മേളനങ്ങള്‍ ആരംഭിക്കാന്‍ സിപിഎം

വിസ്മയയുടേയത് കൊലപാതകമോ ?

View More