Image

നിര്‍മ്മല തോമസിനും സന്തോഷ് പാലായ്ക്ക് അങ്കണം പ്രവാസ അവാര്‍ഡ്

Published on 21 June, 2012
നിര്‍മ്മല തോമസിനും സന്തോഷ് പാലായ്ക്ക് അങ്കണം പ്രവാസ അവാര്‍ഡ്
തൃശ്ശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അങ്കണം സാംസ്‌കാരിക വേദി രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി എഴുത്തുകാര്‍ക്ക് വേണ്ടി നടത്തിയ കവിതാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

 കഥയില്‍ ദുബായില്‍ ജോലി ചെയ്യുന്ന പുന്നയൂര്‍ക്കുളം സൈനുദ്ദീന്(ഹാപോപ്), കാനഡയിലെ നിര്‍മ്മലാ തോമസ്(മേപ്പിളിലയില്‍ പതിഞ്ഞുപോയ നക്ഷത്രങ്ങള്‍) എന്നിവര്‍ ഒന്നാം സ്ഥാനത്തിനര്‍ഹരായി. റിയാദിലുള്ള ജോസഫ് അതിരുങ്കലിന് പ്രോത്സാഹന സമ്മാനം ലഭിച്ചു. കവിതയില്‍ ന്യൂയോര്‍ക്കിലുള്ള സന്തോഷ് പാലാ(അരൂപിയുടെ രൂപം)യാക്കാണ് ഒന്നാം സ്ഥാനം. കെ. ബാലചന്ദ്രന്(ബഹ്‌റൈന്‍), സറീനാ റിയാസുദ്ദീന്‍(അല്‌കോബാര്‍) എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു. ഓഗസ്റ്റ് അവസാന വാരത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രശസ്തി പത്രവും ശില്പവും ക്യാഷ് അവാര്‍ഡും സമ്മാനിക്കുമെന്ന് അങ്കണം ചെയര്‍മാന്‍ ആര്‍.ഐ.ഷംസുദ്ദീന്‍ അറിയിച്ചു.
നിര്‍മ്മല തോമസിനും സന്തോഷ് പാലായ്ക്ക് അങ്കണം പ്രവാസ അവാര്‍ഡ്നിര്‍മ്മല തോമസിനും സന്തോഷ് പാലായ്ക്ക് അങ്കണം പ്രവാസ അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക