-->

fokana

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

ഫ്രാന്‍സിസ് തടത്തില്‍

Published

on

ന്യൂജേഴ്‌സി: ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ കാലം ചെയ്ത മാര്‍ത്തോമ്മാ സഭ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അനുസ്മരണ സമ്മേളനം മെയ് 7 ന്, വെള്ളിയാഴ്ച്ച ന്യൂയോര്‍ക്ക് സമയം 9.00 EST (6 .30 IST) വെര്‍ച്ച്വല്‍ മീറ്റിംഗിലൂടെ നടത്തും. ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍  മാര്‍ത്തോമ്മാ സഭ മേലധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. അമേരിക്കയിലെ വിവിധ മതമേലധ്യക്ഷന്മാര്‍ പങ്കെടുക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ഫൊക്കാനയുടെഅമേരിക്കയിലും കാനഡയിലുമുള്ള എല്ലാ അംഗസംഘടനകളുടെ പ്രതിനിധികളും മറ്റു പ്രമുഖ സംഘടനകളിലെ നേതാക്കളും പങ്കെടുക്കും.

മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്കന്‍ രൂപതാധ്യക്ഷന്‍ റവ. ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസിസ് എപ്പിസ്‌കോപ്പ, മലങ്കര ഓര്‍ത്തോഡക്‌സ് സുറിയാനി സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ നിക്കോളോവാസ് മെത്രാപോലിത്ത, മലങ്കര സിറിയക്ക്  ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ എല്‍ദോസ് മാര്‍ തീത്തോസ് മെത്രാപോലിത്ത, ക്‌നാനായ യാക്കോബായ സുറിയാനി സഭ അമേരിക്കന്‍ കാനഡ യൂറോപ്പ്  ഭദ്രാസനാധിപന്‍ അയൂബ് മാര്‍ സില്‍വാനിയോസ് മെത്രാപ്പോലീത്ത, സീറോ മലബാര്‍ ചിക്കാഗോ രൂപത സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ്  സെക്രെട്ടറി സ്വാമി ഗുരു രത്‌നം ജ്ഞാന തപസ്വീ , ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് തുടങ്ങിയ പ്രമുഖര്‍ അനുസ്മരണ സന്ദേശങ്ങള്‍ നല്‍കും.

മാര്‍ത്തോമ്മാ സഭയുടെ വളര്‍ച്ചയുടെ പന്ഥാവില്‍ അരനൂറ്റാണ്ടിലേറെ വെളിച്ചം പകര്‍ന്ന മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപോലിത്ത 103  മത്തെ വയസില്‍ ഇന്നലെയായിരുന്നു കാലം ചെയ്തത്. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്ന വലിയ മെത്രാപ്പോലീത്തയുടെ ഭൗതിക ശാരീരം പൂര്‍ണ ഔദ്യോഗിക ബഹുമതിയോടെ ഇന്ന് ഖബറക്കം നടത്തിയിരുന്നു. മാര്‍ത്തോമ്മാ സഭയുടെ ലോകം മുഴുവനുമുള്ള വിശ്വാസികള്‍ക്ക് ആത്മീയ വളര്‍ച്ചയേകിയ മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനി അമേരിക്കന്‍ മലയാളികളുമായി പ്രത്യേകിച്ച് ഫൊക്കാനയുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്നു. ഫൊക്കാനയുടെ  മിക്കവാറുമുള്ള എല്ലാ കണ്‍വെന്‍ഷനുകളിലും തന്റെ ആത്മീയ സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ചിട്ടുള്ള വലിയ മെത്രാപ്പോലീത്തയി ഫൊക്കാനയുടെ നിരവധി നേതാക്കളുമായി  പ്രത്യേകമായ സ്‌നേഹവും അടുപ്പവും കാത്തു സൂക്ഷിച്ചിരുന്നു. വലിയ തിരുമേനിയുടെ ദേഹവിയോഗം ഏറെ വേദനയോടെയാണ് ലോകം ശ്രമിച്ചത്.

തിരുമേനിയുടെ ഓര്‍മ്മസൂചകമായി നാളെ നടത്തുന്ന അനുസ്മരണ സമ്മേളനത്തില്‍ എല്ലാ ഫൊക്കാനയുടെ എല്ലാ സ്‌നേഹിതരും അംഗങ്ങളും പങ്കുചേരണമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, ഫൊക്കാന ജനറല്‍ സെക്രെട്ടറി സജിമോന്‍ ആന്റണി, ഫൊക്കാന ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, വൈസ് ചെയര്‍മാന്‍ തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ. മാത്യു വറുഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജു, അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണല്‍ അസോസിയേറ്റ്  ട്രഷറര്‍ ബിജു ജോണ്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.കല ഷഹി, ട്രസ്റ്റി ബോര്‍ഡ് സെക്രെട്ടറി സജി എം. പോത്തന്‍, വൈസ് ചെയര്‍മാന്‍ ബെന്‍ പോള്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോണ്‍ പി. ജോണ്‍, അഡ്വസറി ചെയര്‍മാന്‍ ടി.എസ്.ചാക്കോ, പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ കുര്യന്‍ പ്രക്കാനം, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍, മുന്‍ പ്രസിഡണ്ടുമാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Topic: Condolences Bishop
Time: May 7, 2021 09:00 PM Eastern Time (US and Canada)
Join Zoom Meeting
https://us02web.zoom.us/j/85318640678?pwd=dUNVWkV0Sno4WWcwSUp3R1g5TzB0dz09

Meeting ID: 853 1864 0678
Passcode: 2021
One tap mobile
+13126266799,,85318640678#,,,,*2021# US (Chicago)
+13017158592,,85318640678#,,,,*2021# US (Washington DC)

Dial by your location
+1 312 626 6799 US (Chicago)
+1 301 715 8592 US (Washington DC)
+1 646 558 8656 US (New York)
+1 346 248 7799 US (Houston)
+1 669 900 9128 US (San Jose)
+1 253 215 8782 US (Tacoma)

Meeting ID: 853 1864 0678
Passcode: 2021
Find your local number: https://us02web.zoom.us/u/kS1BbKwmM

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല'

ഫൊക്കാന ഇലക്ഷന്‍ ജൂലൈ 31-ന്

കാനഡാ റീജിയണിൽ ഫൊക്കാന- രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേ വിതരണോദ്ഘാടനം 12 ന്

ഫൊക്കാനാ യൂത്ത്  ലീഡർഷിപ്പ്  പരിശീലന പ്രോഗ്രാം ഗ്രാജുവേഷന്‍ സെറിമണി ജൂണ്‍ 12ന് 

റെജി കുര്യനെ ഫൊക്കാന നാഷണല്‍ കമ്മറ്റിയംഗമായി തെരഞ്ഞെടുത്തു

കൊച്ചുമ്മന്‍ ടി.ജേക്കബിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

പിറന്നാൾ ദിനത്തിൻ്റെ നിറവിൽ ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ്

രണ്ടാം പിണറായി സര്‍ക്കാരിന് പിന്തുണ അറിയിച്ച് ഫൊക്കാന നേതൃത്വം

ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ മീറ്റിംഗ് പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു

ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഖം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജനറൽ കൗൺസിലുമായി ഔദ്യോഗിക സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല: ഫൊക്കാന ഭാരവാഹികൾ

ഫൊക്കാനയ്ക്ക് എതിരെ നൽകിയ സ്റ്റേ ഓർഡർ കോടതി തള്ളി

ഫൊക്കാന ഭരണഘടന ഭേദഗതി ചെയ്തു; ശല്ല്യക്കാരായ വ്യവഹാരികൾക്കെതിരെ ശക്തമായ നടപടി

വാക്‌സിൻ ചലഞ്ചിൽ ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പിള്ളിൽ ഒരു ലക്ഷം രൂപ നല്കി

ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു 

ഫൊക്കാന രാജഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഹെല്‍ത്ത് കാര്‍ഡ് സ്റ്റുഡന്റ് എന്‍റീച്ച്‌മെന്റ് പ്രോഗ്രാം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍

ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍ ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും

വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം (ഫ്രാൻസിസ് തടത്തിൽ)

ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

കേരളത്തിലെ വിജയം കോൺഗ്രസിന് അനിവാര്യം: സാം പിട്രോഡോ; സഹകരണം വേണം: ഉമ്മൻ ചാണ്ടി

ഫൊക്കാന ന്യൂജേഴ്‌സി കൺവൻഷന്റെ രജിസ്‌ട്രേഷൻ തുക പൂർണ്ണമായും മടക്കി നൽകി

ഫൊക്കാന വിമൻസ് ഫോറത്തിലേക്ക് വനിതകളുടെ ഒഴുക്ക്; 120 അംഗ കമ്മിറ്റി; 'സ്നേഹ സാന്ത്വനം' ഇന്ന്

പ്രവാസി ദ്രോഹം: കേരളത്തിലെ എംപിമാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട്  ഫൊക്കാന നിവേദനം നൽകി 

ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം 'സ്‌നേഹ സാന്ത്വനം' മാര്‍ച്ച് 13 ന്

ഫൊക്കാന ടുഡേ രണ്ടാം പതിപ്പ് പുറത്തിറങ്ങി 

മുത്തൂറ്റ് എം. ജി. ജോർജിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു 

View More