-->

EMALAYALEE SPECIAL

മിഠായി പൊതിയുമായി വന്ന കഥാകാരി (ജൂലി.ഡി.എം)

Published

on

മലയാള ബാലസാഹിത്യത്തിൽ തൻറേതായ ഇരിപ്പിടമുറപ്പിച്ച എഴുത്തുകാരിയായിരുന്നു  അന്തരിച്ച സുമംഗല എന്ന തൂലിക നാമത്തിൽ അറിയപ്പെട്ട ലീലാ നമ്പൂതിരിപ്പാട് (1934- 2021) പ്രധാനമായും ബാലസാഹിത്യകാരിയായി അറിയപ്പെട്ട സുമംഗല മലയാള എഴുത്തു ലോകത്തെ ബഹുമുഖ പ്രതിഭയായിരുന്നു.

കുട്ടികളെ അറിയുന്നതും അവർക്കുവേണ്ടി എഴുതുന്നതും ജീവിതത്തിൻറെ നല്ല പങ്കും അവർക്ക് കഥ പറയാൻ വേണ്ടി മാറ്റി വയ്ക്കുന്നതും ചെറിയ കാര്യമല്ല.
അവർ കുട്ടികൾക്കുവേണ്ടി അമ്പതിൽപരം കഥകളും നോവലുകളും രചിച്ചിട്ടുണ്ട് .

കുട്ടിക്കഥകളിൽ മാത്രം ഒതുങ്ങിപ്പോയ എഴുത്തുകാരിയല്ലായിരുന്നു സുമംഗല.  1975 ല്‍ പ്രസിദ്ധീകൃതമായ  പച്ചമലയാളം  നിഘണ്ടുവിലൂടെ  ഈ എഴുത്തുകാരി മലയാളഭാഷയ്ക്ക് നൽകിയ സംഭാവന എടുത്തുപറയേണ്ടതാണ്. മലയാളത്തിലെ നാട്ടുമൊഴി വാക്കുകൾ അടങ്ങുന്ന മറ്റു നിഘണ്ടുക്കളെ അപേക്ഷിച്ച് അതി ബൃഹത്തും ഇന്ന് പ്രചാരലുപ്തമായ നാട്ടു മൊഴികളാൽ സമ്പന്നവുമായ ഈ നിഘണ്ടു മലയാളഭാഷയ്ക്ക് എന്നെന്നും മുതൽക്കൂട്ടാണ്.

കേരളകലാമണ്ഡലത്തിൽ പബ്ലിസിറ്റി ഓഫീസറായി ചുമതല വഹിച്ച സുമംഗല 'കേരള കലാമണ്ഡലം ചരിത്രം ' എന്ന ചരിത്ര കൃതിയും രചിച്ചിട്ടുണ്ട്. ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിൻറെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തതിലൂടെ വിവർത്തന മേഖലയ്ക്കും തൻറേതായ സംഭാവന നൽകാൻ അവർക്ക് കഴിഞ്ഞു .

വായിക്കുന്ന മിക്ക കഥകളിലും കുട്ടികളു ണ്ടായിരിക്കുകയും എന്നാൽ ആ കഥകളൊന്നും കുട്ടികളുടേതല്ലാതിരിക്കുകയും ചെയ്തപ്പോഴാണ് കുട്ടികൾക്ക് വേണ്ടി കഥകളെഴുതണമെന്ന് സുമംഗലക്ക് തോന്നിയത്. കുട്ടികൾക്ക് വേണ്ടി  'മിഠായി പൊതി ' യുമായി വന്ന കഥാകാരിയായിരുന്നു അവർ .അവർക്കുവേണ്ടി കഥ പറയാനായി കാക്കയേയും പൂച്ചയേയും അണ്ണാനേയും കരടിയേയും പുലിയേയുമൊക്കെ കൂട്ടി കൊണ്ടു വരികയും കുഞ്ഞുലോകത്തിലെ കൂട്ടുകാരാക്കുകയും ചെയ്തു . കുരുന്നുകൾക്ക് വേണ്ടി കഥകളുടെ  'നെയ്പായസ'മൊരുക്കി.അവർക്ക് കഥയിലൂടെ സഞ്ചരിക്കാൻ 'നടന്നു തീരാത്ത വഴികള്‍' ഒരുക്കി. കുഞ്ഞു കഥകളുടെ ഈ  കഥാകാരിയെത്തേടി നിരവധി പുരസ്കാരങ്ങളെത്തി.  കുട്ടിക്കഥകളുടെ പച്ചത്തുരുത്തുകൾ സൃഷ്ടിക്കുകയും ഭാഷയ്ക്ക് നിസ്തുലമായ സംഭാവനകൾ നൽകുകയും ചെയ്ത സുമംഗല എന്ന എഴുത്തുകാരിക്ക് മുന്നിൽ ഭാഷയും സാഹിത്യവും എന്നെന്നും കടപ്പെട്ടിരിക്കും.

മുത്തശ്ശിക്കഥാകാലങ്ങൾ തിരിച്ച് നൽകിയതിന് കുട്ടികളുടെ മനസ്സിൽ അവർ എന്നും ജീവിക്കും.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലൈംഗികതയെ നശിപ്പിച്ച കോവിഡ് (ജോര്‍ജ് തുമ്പയില്‍)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം:2)- പ്രൊഫ.(കേണല്‍) ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍)

കൊടുത്തു ഞാനവനെനിക്കിട്ടു രണ്ട് : ആൻസി സാജൻ

കേശവിശേഷം കേൾക്കേണ്ടേ ? (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 13: ജിഷ.യു.സി)

അക്ഷരം മറന്നവരുടെ വായനാവാരം (സാംസി കൊടുമണ്‍)

ദൈവത്തിനോട് വാശി പിടിച്ചു നേടുന്നത്.... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി-13)

ഇസ്ലാമിക് സ്റ്റേറ്റിലെ യുവവിധവകൾ (എഴുതാപ്പുറങ്ങൾ -84: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)

ആ വിരൽത്തുമ്പൊന്നു നീട്ടുമോ..? : രാരിമ ശങ്കരൻകുട്ടി

പി.ടി. തോമസ്സ് ലോട്ടറിയെടുത്തു; ഫലപ്രഖ്യാപനം ഉടനെ (സാം നിലമ്പള്ളി)

കന്നഡ ഭാഷയും ഒരു ഇഞ്ചിക്കഥയും (രമ്യ മനോജ് ,അറ്റ്ലാന്റാ)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം :1)- പ്രൊഫ (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനന്‍

എന്റെ മണ്ണും നാടും (ജെയിംസ് കുരീക്കാട്ടിൽ)

സോണിയയുടെ കോണ്‍ഗ്രസ് അതിജീവിക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

ഓൺലൈൻ ക്ലാസ്സ്  (ഇന്ദുഭായ്.ബി)

കോശി തോമസ് വാതിൽക്കലുണ്ട്; നമ്മുടെ ആളുകൾ എവിടെ? (ജോർജ്ജ് എബ്രഹാം)

ശബരി എയര്‍പോര്‍ട്ട്; എരുമേലിയില്‍ വികസനത്തിന്റെ ചിറകടി (ഡോണല്‍ ജോസഫ്)

വികസനമല്ല ലക്ഷ്യം അവിടുത്തെ മനുഷ്യരാണ് (ലക്ഷദ്വീപിന് രക്ഷ വേണം) - ജോബി ബേബി ,നഴ്‌സ്‌, കുവൈറ്റ്

കരുണ അര്‍ഹിക്കാത്ത ഒരമ്മ (സാം നിലമ്പള്ളില്‍)

ജോയിച്ചന്‍ പുതുക്കുളം - ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)

ഓൺലൈൻ പഠനത്തിന് പുതിയ ചുവടുവയ്പുമായി ഡോ. റോസമ്മ ഫിലിപ്പ് : സിൽജി.ജെ. ടോം

വെൺമേഘക്കീറുകൾ വകഞ്ഞു മാറ്റി അവൾ വരുന്നു (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് - 12: ജിഷ.യു.സി)

'പുണ്യാളച്ചാ, കോഴിപറന്നുപോയി... എന്നോടു പെണങ്ങല്ലേ. പാമ്പിനെ വിട്ടു ഞങ്ങളെ പേടിപ്പിക്കല്ലേ...'

മഹാനടൻ സത്യൻ ഓർമ്മയായിട്ട് അര  നൂറ്റാണ്ട് (റജി നന്തികാട്ട്)

പല്ലു० കീരിയു० (ബാല്യകാല സ്മരണകൾ 4: ഗിരിജ ഉദയൻ മുന്നൂർക്കോട്)

കാലത്തിന്റെ വേഷപ്പകര്‍ച്ച (മേരി എം. കല്ലുകളം)

സെമി ബുള്ളറ്റ് ട്രെയിന്‍ 25ല്‍ ഓടുമെന്ന് അജിത്, മലബാര്‍-തിരു നാലു മണിക്കൂര്‍ (കുര്യന്‍ പാമ്പാടി)

ഔപചാരികതകളില്ലാത്ത സനൃാസം (ഗീത രാജീവ്)

വിനാശകരമായ ഏഴ് പാപങ്ങള്‍ (Seven Deadly Sins): സാം നിലമ്പള്ളില്‍

ആരാണ്‌ ലക്ഷദ്വീപിനെ രക്ഷിക്കേണ്ടത്? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ 83)

View More