fomaa

ഫോമയും, അംഗ സംഘടനകളും, കോവിഡ് ബാധിതരെ സഹായിക്കാൻ കൈകോർക്കുന്നു

സലിം അയിഷ ( ഫോമാ ന്യൂസ് ടീം)

Published

on


കോവിഡ് മഹാമാരിയുടെ അനന്തര ഫലമെന്നോണം  ഇന്ത്യയിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതതരായവർ, ഓക്സിജനും, മരുന്നുകളും, ക്ര്യത്യമായി ലഭിക്കാത്തതുമൂലം, അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. കേരളത്തിൽ  കോവിഡ് മൂലം  രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുന്ന കാഴ്ച വളരെ ആശങ്കയുളവാക്കുന്നു. അവശ്യമരുന്നുകളുടെ ദൗർലഭ്യവും, രോഗ പ്രതിരോധ കുത്തി വെയ്പ്പുകൾ  കൃത്യമായി  കിട്ടാത്തതും രോഗികളുടെ എണ്ണം വളരെയധികം  വർധിപ്പിക്കാൻ ഇടയായിട്ടുണ്ട്.  ആതുരാലയങ്ങളിൽ , ആവശ്യമായ കിടക്കകളും, ശ്വസന സഹായോപകരണങ്ങളും, മരുന്നുകളും ലഭ്യമല്ലാതെ കോവിഡ് ബാധിതർ മരണത്തിനു കീഴ്‌പ്പെടുന്നു. 

ഈ സാഹചര്യത്തിൽ കേരളത്തിലെ രോഗികൾക്ക് ആവശ്യമായ , ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ, സിലിണ്ടറുകൾ, ടാങ്കുകൾ, ബിപാപുകൾ,തുടങ്ങിയവ ലഭ്യമാക്കുന്നതിന്  ഫോമാ എല്ലാ സംഘടനകളുമായി  ഒരുമിച്ച് കൈകോർത്ത് പ്രവർത്തിക്കാൻ തീരുമാനമായി. കോഴിക്കോട്, തൃശൂർ ജില്ലാ കലക്ടറുമാരുമായി  കൂടിയാലോചനകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് -ജില്ലാ ആശുപത്രികൾ വഴി ആവശ്യമായ രോഗികൾക്ക് സഹായമെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തീരുമാനിച്ചത്. 

ഏറ്റവും കുറഞ്ഞത് അഞ്ഞൂറു  ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും, സിലിണ്ടറുകൾ, ടാങ്കുകൾ, ബിപാപുകൾ എന്നിവയും, കേരളത്തിലെ ജില്ലാ താലൂക്ക് ആശുപത്രികളിൽ എത്തിക്കുക  എന്ന ശ്രമകരമായ ദൗത്യം   സാക്ഷാൽക്കരിക്കാനാണ് ഫോമാ ലക്ഷ്യമിടുന്നത് 

ഫോമ നേരിട്ടും, ഫോമയുടെ അംഗ സംഘടനകൾ  വഴിയും, സമാഹരിക്കുന്ന തുക ഉപയോഗിച്ച്  ഉപകരണങ്ങൾ വാങ്ങി   ആവശ്യമായവർക്ക്  നേരിട്ട് എത്തിക്കുന്നത് വഴി രോഗികളായവർക്ക് പരമാവധി പ്രയോജനപ്പെടും എന്ന് ഫോമാ വിശ്വസിക്കുന്നു. 

നിരവധി അംഗ സംഘടനകളും , വിവിധ ചാരിറ്റി സംഘടനകളും അവർ സമാഹരിച്ച തുക ഫോമയെ ഏൽപ്പിക്കുവാൻ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ട് . കൂടുതൽ സംഘടനകൾ ഫോമായുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. 

രോഗ ബാധിതരായവർക്കും, ചികിത്സ സഹായം ആവശ്യമുള്ളവർക്കും ,രോഗ പ്രതിരോധ കുത്തി വെയ്പുകൾ ആവശ്യമായവർക്ക് വാക്സിൻ ലഭിക്കുന്നതിനുമുള്ള സഹായമെത്തിക്കുകയും, കിടത്തി ചികിൽസിക്കാനുള്ള  സംവിധാനമൊരുക്കുകയെന്നതും കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനും രോഗ വ്യപനം  തടയുന്നതിനും അത്യന്താപേക്ഷിതമാണ്. രോഗത്തിലുണ്ടായികൊണ്ടിരിക്കുന്ന വർധന ആവശ്യ മരുന്നുകളുടെയും, ഓക്സിജന്റെയും ക്ഷാമത്തിന് കാരണമായിരിക്കുന്ന ഗുരുതരമായ സ്ഥിതി വിശേഷത്തിൽ നിന്ന് കേരളത്തെ രക്ഷിക്കുക എന്ന ദൗത്യം  എല്ലാ കാരുണ്യ മനസ്കരായ മലയാളികളുടെ  സഹകരണത്തോടെ മാത്രമേ  സാക്ഷാൽക്കരിക്കാനാവൂ.

നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഫോമാ ലിങ്ക് ദയവായി ഫോർവേഡ് ചെയ്യുക


പ്രളയവും, ഉരുൾപൊട്ടലും, നിപ്പയും മൂലം തകർന്നു പോയ കേരളത്തെ പുനർനിർമ്മിക്കാൻ  ഫോമാ നടത്തിയ കാരുണ്യ പ്രവർത്തനങ്ങളിൽ അമേരിക്കൻ  മലയാളികൾ ചെയ്ത സഹായത്തെ ഫോമാ നന്ദിപൂർവ്വം ഈ അവസരത്തിൽ സ്മരിക്കുന്നു. 

കോവിഡിനെതിരായ പോരാട്ടത്തിലും  ഓരോ മലയാളിയുടെയും സഹായ സഹകരണങ്ങൾക്കായി ഫോമാ പ്രസിഡന്റ് ശ്രീ അനിയൻ ജോർജ്,  ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ അഭ്യർത്ഥിച്ചു 

Facebook Comments

Comments

  1. Rammohan P

    2021-05-09 04:38:08

    പിരിക്കുന്നു പൈസയെല്ലാം എവിടെ എത്തുമോ എന്തോ?

  2. അന്തപ്പൻ

    2021-05-06 22:47:28

    ഈ സമയത്തു ഫോമായുടെ പൊങ്ങച്ചങ്ങൾ ഒന്നും വന്നില്ലല്ലോ എന്നു വിചാരിച്ചിരിക്കുകയായിരുന്നു... ഉവ്വ....ഉവ്വെവ്വേ...

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

ഫോമാ യുവജന ഫോറത്തിന്റെ ഐസ്ബ്രേക്കർ ഇവന്റ് ശ്രദ്ധേയമായി

ഫോമാ സാംസ്കാരിക കമ്മറ്റി ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും സംഘടിപ്പിക്കുന്നു

ഫോമ നേതാക്കൾ കേന്ദ്രമന്ത്രി മുരളീധരനെ സന്ദർശിച്ചു 

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട്  ഹാർട്ട്ഫോഡിൽ  നടക്കും

ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

View More