Image

5G പരീക്ഷണം : ചൈനയോട് " നോ " പറഞ്ഞ് ഇന്ത്യ; കൈയ്യടിച്ച് യുഎസ്

ജോബിൻസ് തോമസ് Published on 06 May, 2021
5G പരീക്ഷണം : ചൈനയോട് " നോ " പറഞ്ഞ് ഇന്ത്യ; കൈയ്യടിച്ച് യുഎസ്

ഇന്ത്യയില്‍ 5G  പരീക്ഷണം നടത്താന്‍ അനുവദിക്കണമെന്ന ചൈനീസ് കമ്പനികളുടെ ആവശ്യം തള്ളിയ ഇന്ത്യയുടെ നടപടിയെ അഭിനന്ദിച്ച് യുഎസ്. കേന്ദ്ര ടെലികോം മന്ത്രാലയം കഴിഞ്ഞ ദിവസമായിരുന്നു ചൈനയുടെ 5G പരീക്ഷണത്തിനുള്ള അപേക്ഷ തള്ളിയത്. സിടിഇ ,വാവേയ് എന്നീ കമ്പനികളായിരുന്നു അപേക്ഷ നല്‍കയിരുന്നത്.

എംടിഎന്‍എല്‍, വോഡഫോണ്‍ ഐഡിയ ,റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നീ കമ്പനികള്‍ക്കായിരുന്നു ഇന്ത്യ അനുമതി നല്‍കിയത്. ചൈനയെ തള്ളിയതോടെയാണ് നിലപാട് വ്യക്തമാക്കി യുഎസ് രംഗത്ത് വന്നത്. ചെനയുടെ ഭീഷണി തിരിച്ചറിഞ്ഞ ഇന്ത്യയുടെ നടപടി സ്വാഗതാര്‍ഹമാണെന്നും സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ ലോകനേതാവാണെന്നും യുഎസിന്റെ ചൈനീസ് ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാനായ മൈക്കിള്‍ മക്കോള്‍ പറഞ്ഞു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെടുന്ന പക്ഷം ചൈനയിലെ കമ്പനികള്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് അവിടുത്തെ നിയമമെന്നും ചൈനീസ് കമ്പനികളെ ദേശീയ സുരക്ഷാ വെല്ലുവിളിയായി കാണുന്ന രാജ്യമാണ് യുഎസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക