കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു .മെയ് എട്ടു ശനിയാഴ്ച
മുതല്‍ പതിനാറു വരെ ഒന്‍പതു ദിവസത്തേക്കാണ് പൂര്‍ണ്ണമായ അടച്ചു പൂട്ടല്‍ .എന്നാല്‍ അവശ്യ സര്‍വിസ് ഒഴിവാക്കിയിട്ടുണ്ട് .തുടര്‍ച്ചയായി രോഗികള്‍
നാല്പതിനായിരം കവിയുന്നതിനെ തുടര്‍ന്നാണ് ഈ നടപടി .ചികിത്സയില്‍ വീട്ടിലും ആശുപത്രിയിലുമായി കഴിയുന്ന രോഗികളുടെ സംഖ്യയും നാല് ലക്ഷം കവിഞ്ഞു .
ആശുപത്രികളില്‍ നിലവില്‍ വെന്റിലെറ്റര്‍ കളും ഓക്സിജനും ലഭ്യമാണെങ്കിലും രോഗികളുടെ സംഖ്യകൂടിയാല് അത് സര്‍ക്കാരിനെ വലിയ സമ്മര്‍ദ്ദത്തില്‍ ആക്കും .
പ്രത്യേകിച്ചും മൂന്നാം ഘട്ട വ്യാപനം ഉണ്ടായേക്കുമെന്ന ഭീതി നില നില്ക്ക്കുന്ന സാഹചര്യത്തില്‍ ആശങ്ക വല്ലാതെ കൂടുകയാണ് .