Image

ബോട്സ്വാനയിലെ പ്രസിഡൻ്റിൻ്റെ കൂടെ ഒരു പാർട്ടി ( ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 7: ജിഷ.യു.സി)

Published on 06 May, 2021
ബോട്സ്വാനയിലെ പ്രസിഡൻ്റിൻ്റെ കൂടെ ഒരു പാർട്ടി ( ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 7: ജിഷ.യു.സി)
ബോട്സ്വാനയിൽ പ്രസിഡന്റ് ഭരണമാണ് .ഒരു വാർഡ് മെമ്പർ മുതൽ പ്രധാനമന്ത്രി വരെ മത്സരിച്ച് അകമ്പടിക്കാരെ നിയമിക്കുന്ന നമ്മുടെ രാജ്യത്തു നിന്നും എത്തിയ എനിക്ക് അവിടത്തെ പ്രസിഡൻ്റിൻ്റെ ലാളിത്യം കണ്ടില്ലെന്നുനടിക്കാനായില്ല .വായനക്കാർ ഭാരതത്തിനോടുള്ള എൻ്റെ ഭക്തി കുറച്ചു കാണരുത്.മറിച്ച് ഇവിടത്തെ സിസ്റ്റങ്ങളോടുള്ള വിമുഖതയാണ് ഞാൻ ഉദ്ദേശിച്ചത് .

ബോട്സ്വാനയിൽ പ്രസിഡൻ്റിൻ്റെ വസതി നമ്മുടെ നേതാക്കളുടേതു പോലെവിശാലവും ,ആഡംബരവും തന്നെ .പക്ഷേ രാവിലെ പൊതുനിരത്തിൽ ഒറ്റക്ക്പ്രഭാത സവാരി നടത്തുന്നപ്രസിഡൻ്റ് ,അതിലുപരിയായി മുഖാമുഖം കാണുന്നസാധാരണക്കാരനെ ചിരിച്ച് അഭിവാദ്യം ചെയ്യുന്ന പ്രസിഡൻ്റ് നമുക്ക്ഊഹിക്കാനാവുമോ
 
അന്ന് ഞങ്ങൾ പോയ സമയത്ത് വൈസ് പ്രസിഡൻ്റ് ആയിരുന്ന
Mr.Mokgweetsi Massisi (മൊഖ്വേറ്റ്സി മസ്സീസി)
ആണ്ഇപ്പോൾബോട്സ്വാനയിൽ പ്രസിഡൻറ് .മറ്റൊരു കാര്യംഇടക്ക്പറയട്ടെ .നമ്മുടെ നാട്ടിൽ sir (സാർ )എന്ന് അഭിസംബോധന ചെയ്തുപറയുന്നസന്ദർങ്ങളിൽ  ഇവിടെ  
Mr. (മിസ്റ്റർ)എന്നതാണ്ഉപയോഗിക്കുക.

മിസ്റ്റർ .മൊഖ്യേറ്റ്സിമസ്സസി
മുഖ്യാഥിതിയായി എത്തിയ ഒരു മ്യൂസിക്കൽഇവൻറിൽ പങ്കെടുക്കാൻ എനിക്കു കഴിഞ്ഞു എന്നത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു .
ഓ .. നമ്മുടെ നാട്ടിലാണെങ്കിൽ ഇപ്പോൾ ഞാൻ ഒരു സെലിബ്രെറ്റി ആയേനേ അല്ലെ ?

ഹൗ ഓൾഡ് ആർ യൂ ?സിനിമയിലെ  നിരുപമയെപ്പോലെ...
സർഗം ചാരിറ്റബിൾ ട്രസ്റ്റിൻ്റെഒരു മ്യൂസിക്കൽ പ്രോഗ്രാം ആയിരുന്നു അന്ന് .അന്നത്തെപരിപാടിയിലൂടെ പിരിച്ചു കിട്ടുന്ന തുക മുഴുവനായുംചാരിറ്റിപ്രവർത്തനങ്ങൾക്കാണത്രെഉപയോഗിക്കുക. ആ
പരിപാടിയുടെഏതാണ്ട്പകുതിസമയംആയിക്കാണും,എൻ്റെഅടുത്തസീറ്റിലിരുന്ന ഒരു മലയാളിക്കുട്ടി എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു

"ചേച്ചീ .. ദേ ഇനി വരും എന്ന് അനൗൺസ് ചെയ്തത് ആരാണെന്നോ" "ഇവിടത്തെ പ്രസിഡൻ്റ്"
ഞാൻ അത്ഭുതപ്പെട്ടു തിരിച്ച് ചോദിച്ചു
"ഈ പ്രോഗ്രാമിന് ?പ്രസിഡൻ്റ് ?"
പറഞ്ഞു തീരും മുൻപ് വീണ്ടും അറിയിപ്പ്
ഇതാ...പ്രസിഡൻ്റ്,ഞാനിരുന്നകസേരക്കരികിലൂടെ നടന്ന് സ്റ്റേജിലേക്ക്...
ഗായകരെ കൈ പിടിച്ച് കുലുക്കി പരിചയപ്പെട്ട് സ്റ്റേജിനുതാഴെകസേരയിൽ ഇരുന്നു .പരിപാടികൾ ശ്രദ്ധിച്ച് അവരുടെ ദേശീയ ഗാനാലാപനവും
പുല ... പുല .... എന്ന മഴ അനുഗ്രഹത്തിനായുള്ള പ്രാർത്ഥനയും കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി .

അകമ്പടിക്കാരോ ,ബഹളമോഇല്ലാതെആരാജ്യത്തിൻ്റെ തലവൻ...
ഒന്ന് സങ്കല്പിച്ചു നോക്കൂ.
പോലീസും പട്ടാളവും അകമ്പടി വാഹനങ്ങളും ഒന്നുമില്ലാതെ സ്വയം വണ്ടിയോടിച്ച് വരുന്ന പ്രസിഡൻ്റ് ,

വീണ്ടും ഒരു ദിവസംസൂപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി ക്യൂ നിന്ന് ബിൽ അടച്ച്, അവർക്ക് നന്ദി പറഞ്ഞ് ചിരിക്കുന്ന മുഖത്തോടെ മടങ്ങുന്ന  പ്രസിഡൻ്റ് പിന്നേയുംഎന്നെഅതിശയിപ്പിച്ചു.
എൻ്റെ ഈ അത്ഭുതം കണ്ട അനിയത്തിവർഷങ്ങൾക്കു മുൻപുണ്ടായ ഒരു അനുഭവം പറഞ്ഞു.

മറ്റൊരുചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ഒരു പരിപാടിക്കിടയിൽ ആരോ
ഒരാൾ അനിയത്തിയുടെ ഭർത്താവിൻ്റെ കാലിൽ ചവുട്ടി .
"sorry ... realy sorry "
എന്ന് പറഞ്ഞു
"Its okay  "
പ്രതികരണം സാധാരണ നിലയിൽ പറഞ്ഞ് നേരെ ഒന്ന് നോക്കിയതോ
സാക്ഷാൽ പ്രസിഡൻ്റിൻ്റെ മുഖത്തേക്ക്...
വായനക്കാർ ഒന്ന് സങ്കല്പിച്ചു നോക്കൂ...
ഒരു സാധാരണ പ്രജയുടെ കാലിൽ അറിയാതെ ചവുട്ടിയതിന് മാപ്പു പറയുന്നരാഷ്ട്രത്തലവൻ ..
അങ്ങനെ പ്രസിഡൻ്റിൻ്റെ കൂടെ ഒരു പരിപാടിയിൽ പങ്കെടുത്ത, ഈസെലിബ്രേറ്റി ഈ അധ്യായം ഇവിടെ നിർത്തട്ടെ ....
ബോട്സ്വാനയിലെ പ്രസിഡൻ്റിൻ്റെ കൂടെ ഒരു പാർട്ടി ( ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 7: ജിഷ.യു.സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക