Image

ഇന്ത്യയില്‍ സമ്പൂര്‍ണ്ണ അടച്ചിടീല്‍ അനിവാര്യമോ(ജോബിന്‍സ് തോമസ്)

ജോബിന്‍സ് തോമസ് Published on 05 May, 2021
ഇന്ത്യയില്‍ സമ്പൂര്‍ണ്ണ അടച്ചിടീല്‍ അനിവാര്യമോ(ജോബിന്‍സ് തോമസ്)

മറ്റൊരു ലോക്ഡൗണിലേയ്ക്ക് പോകാന്‍ ഇന്ത്യ നിര്‍ബന്ധിതമാവുകയാണോ ? സാമ്പത്തീക മേഖലയ്ക്കുണ്ടാകുന്ന തിരിച്ചടി ഒഴിവാക്കാന്‍ സമ്പൂര്‍ണ്ണ അടച്ചിടീല്‍ അവസാനത്തെ ആയുധമായി ഇന്ത്യ മാറ്റിവച്ചിരിക്കുകയാണ്. എന്നാല്‍ നിലവില്‍ പുറത്തു വരുന്ന കണക്കുകള്‍ ഭയപ്പെടുത്തുന്നതാണ്. ഇന്നലത്തെ കണക്കുകള്‍ കൂടി പുറത്തുവന്നതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. ഓരോ ദിവസവും കോവിഡ് മൂലം സംഭവിക്കുന്ന മരണവും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ മരിച്ചത് 3780 പേരാണ്. ഇത് റെക്കോര്‍ഡ് കണക്കാണ്. ഇതോടെ മരണ സംഖ്യ 226188 ആയി.

ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചവര്‍ 3,82,315 ആണ്. ആശുപത്രികള്‍ നിറയുകയാണ്. ഓക്സിജനും ചികിത്സയും ലഭ്യമല്ലാത്ത അവസ്ഥയുടെ കഥകളാണ് ഡല്‍ഹയടക്കമുള്ള സ്ഥലങ്ങളില്‍ നിന്നും പുറത്തുവരുന്നത്. ഓക്സിജന്‍ ലഭിക്കാത്തിന്റെ പേരില്‍ മരിച്ചവരും ഏറെയാണ് . ഉറ്റവരെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഒരു ഓക്സിജന്‍ സിലിണ്ടറിനുവേണ്ടി നെട്ടോട്ടമോടുന്ന ബന്ധുക്കള്‍ ഇവിടങ്ങളില്‍ സ്ഥിരം കാഴ്ചയായണ്.

ഓക്സിജനും വാക്സിന്‍ ലഭ്യതയ്ക്കും വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരിശ്രമിക്കുന്നുണ്ട്. സമ്പൂര്‍ണ്ണ അടച്ചിടില്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രമാണ് നിലവിലുള്ളത്. എന്നാല്‍ സമ്പൂര്‍ണ്ണ ലോക് ഡൗണിനെ എതിര്‍ത്തിരുന്നവര്‍ പോലും ഇപ്പോള്‍ ലോക് ഡൗണ്‍ വേണമെന്ന ആവശ്യത്തിലേയ്ക്കാണ നീങ്ങുന്നത്.

മുമ്പ് കോവിഡ് കേസുകള്‍ വളരെ കുറഞ്ഞുനിന്ന കാലത്തായിരുന്നു സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ നടപ്പിലാക്കിയത്. അന്നത്തെ സാഹചര്യവുമായി താരതമ്യപ്പെടുത്തിയാല്‍ കോവിഡിനെ തുരത്താന്‍ ഒരു സമ്പൂര്‍ണ്ണ അടച്ചിടീല്‍ ഇന്ത്യയില്‍ അനിവാര്യമാണ്. കോവിഡ് ഇന്ത്യന്‍ സാമ്പത്തീക വ്യവസ്ഥയേയും ഒപ്പും ആളുകളുടെ നിത്യവരുമാനത്തേയും ബാധിച്ചു കഴിഞ്ഞു എന്നിരുന്നാലും ഈ കാലഘട്ടത്തില്‍ ഒരു സമ്പൂര്‍ണ്ണ ലോക് ഡൗണിനോട് സഹകരിക്കാന്‍ ജനങ്ങള്‍ തയ്യാറായാല്‍ കോവിഡിനെ തുരത്തി പഴയ നല്ലകാലത്തേയ്ക്ക് മടങ്ങിവരാന്‍ ഇന്ത്യക്ക് സാധിക്കും. ഒപ്പം എല്ലാവരിലേയ്ക്കും വാക്സിന്‍ എത്തിക്കാന്‍ സര്‍ക്കാരുകളും നടപടി സ്വീകരിക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക