Image

കോവിഡ് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കും, ഹൈദരാബാദ് മൃഗശാലയില്‍ എട്ട് സിംഹങ്ങള്‍ക്ക് രോഗം

Published on 05 May, 2021
 കോവിഡ് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കും, ഹൈദരാബാദ് മൃഗശാലയില്‍ എട്ട് സിംഹങ്ങള്‍ക്ക് രോഗം
ഹൈദരാബാദ്:കോവിഡ് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കും വ്യാപിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ മൃഗശാലകളിലൊന്നായ ഹൈദരാബാദ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങള്‍ക്കാണ് രോഗം. മനുഷ്യനില്‍ നിന്ന് കൊറോണ വൈറസ് സിംഹങ്ങള്‍ക്ക് പകരുന്നത് രാജ്യത്ത് ആദ്യമാണ്. മൃഗശാലയിലെ 25ലേറെ ജീവനക്കാര്‍ക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഏഷ്യന്‍ ഇനത്തില്‍ പെട്ട നാല് ആണ്‍സിംഹങ്ങള്‍ക്കും നാല് പെണ്‍സിംഹങ്ങള്‍ക്കുമാണ് രോഗം. ഇവയുടെ നില തൃപ്തികരമാണ്. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ബയോളജിയില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൃഗശാലയിലെ ജീവനക്കാരോട് ഉടന്‍ മരുന്ന് കഴിക്കാന്‍ ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ചു. രോഗം സിംഹങ്ങളുടെ ശ്വാസകോശത്തെ ബാധിച്ചോ എന്നറിയാന്‍ സി.ടി സ്കാനിംഗ് നടത്തും

ഏപ്രില്‍ 24നാണ് സിംഹങ്ങള്‍ക്ക് ചുമ,? മൂക്കൊലിപ്പ്,? വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങള്‍ കണ്ടത്. വെറ്ററിനറി ഡോക്ടര്‍മാര്‍ മൃഗങ്ങളെ മയക്കി തൊണ്ടയിലെ സാമ്പിള്‍ ശേഖരിച്ച് അയയ്ക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതായി 29ന് തന്നെ മൃഗശാലയെ അറിയിച്ചു. തുടര്‍ന്ന് രാജ്യത്തെ എല്ലാ വന്യമൃഗ സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും കടുവാ സങ്കേതങ്ങളും അടച്ചിടാന്‍ ഏപ്രില്‍ 30ന് കേന്ദ്ര വനം മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക