-->

VARTHA

തുടര്‍ഭരണത്തിന് തടയിടാന്‍ വിമോചന സമരശക്തികള്‍ വീണ്ടും ഒന്നിച്ചു - എ. വിജയരാഘവന്‍

Published

onതിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ നേടിയത് ചരിത്രജയമെന്ന് സി.പി.എം. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. വികസനമുന്നേറ്റം തടയാന്‍ കേന്ദ്ര ഏജന്‍സികള്‍ വരെ ശ്രമം നടത്തി. കുപ്രചരണങ്ങളെ മറികടക്കാന്‍ ജനങ്ങളാണ് കരുത്തുനല്‍കിയത്. ബി.ജെ.പിയുടെ വോട്ട് നേടിയിട്ടും യു.ഡി.എഫ്. തകര്‍ന്നടിഞ്ഞെന്നും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിങ് മുഖാന്തരം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ച്ച ഇല്ലാതാക്കാന്‍ വിമോചന സമരശക്തികളുടെ വലിയ ഏകോപനമുണ്ടായി. 

ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെപിയും ജമാ അത്തെ ഇസ്ലാമിയും ലീഗും ചില സാമുദായിക സംഘടനകളും പ്രതിലോമ ചേരിയായി അണിനിരന്ന് പ്രവര്‍ത്തിച്ചു. പക്ഷെ കേരള ജനത അത് നിരാകരിച്ചു- വിജയരാഘവന്‍ പറഞ്ഞു.  ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് ദേശീയതലത്തിലും പ്രസക്തിയുണ്ട്. ആഗോളവത്കരണത്തിന്റെ സാമ്പത്തിക 
നയത്തെ എല്ലാ പൂര്‍ണതയോടും കൂടി നടപ്പിലാക്കുകയാണ് ബി.ജെ.പി. സാധാരണ ജനങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന് അവര്‍ ശ്രദ്ധിക്കുന്നേയില്ല. കോര്‍പറേറ്റ് താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന അജണ്ടകള്‍ക്ക് മുന്‍ഗണന നല്‍കുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ ദുരിതവും ഇന്ത്യയുടെ ദാരിദ്ര്യവും അത് വലിയ തോതില്‍ വര്‍ധിപ്പിച്ചു. കോവിഡ് മഹാരോഗത്തിനു മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുന്നതിന് നാം സാക്ഷികളായി. ആ സാമ്പത്തിക നയത്തോടൊപ്പം തീവ്ര ഹിന്ദുത്വ വര്‍ഗീയതയെ രാജ്യത്തിന്റെ മുഖമുദ്രയാക്കി മാറ്റിയെന്നും വിജയരാഘവന്‍ പറഞ്ഞു. 

 കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ബി.ജെ.പിക്ക് എതിരായ ശരിയായ രാഷ്ട്രീയ കാഴ്ചപ്പാട് ഉയര്‍ത്തി മുന്നോട്ടു പോകാന്‍, അതിന്റെ വര്‍ഗപരമായ ഉള്ളടക്കം കൊണ്ടുതന്നെ സാധിക്കുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പും ആ തകര്‍ച്ചയുടെ വേഗത വര്‍ധിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കേരളത്തില്‍ 37,290 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 79 മരണം

വിപ്ലവ നായികയ്ക്ക് ചെങ്കൊടി പുതച്ച് അന്ത്യയാത്ര

വിവാഹച്ചടങ്ങില്‍ ഇരുപതില്‍ കൂടുതല്‍ പേര്‍ എത്തിയാല്‍ മുഴുവന്‍ പേര്‍ക്കുമെതിരെ കേസ്

കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് 5 രാജ്യങ്ങള്‍ക്കുകൂടി വിലക്ക്

ക്രൈസ്തവരോടുള്ള നീതിനിഷേധം സര്‍ക്കാരുകള്‍ അവസാനിപ്പിക്കണം: ലെയ്റ്റി കൗണ്‍സില്‍

വരുന്നു 'ടൗട്ടെ'; ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ്

കോവിഡ് ചികിത്സയ്ക്ക് ഐവര്‍മെക്ടിന്‍ ഉപയോഗിക്കുന്നതിനെതിരെ വീണ്ടും ലോകാരോഗ്യ സംഘടന

ഹരിയാനയില്‍ അജ്ഞാത ജ്വരം കാരണം മരണമടഞ്ഞത് 28 പേര്‍; കൊവിഡെന്ന് അധികൃതര്‍

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം; ആഗോളതലത്തില്‍ തന്നെ ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന

ഓര്‍മയാകുന്നത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ പകരക്കാരില്ലാത്ത വിപ്ലവ നായിക

സഖാവ് കെ ആര്‍ ഗൗരിയമ്മയുടെ രണധീരമായ ഓര്‍മ്മകള്‍ക്ക് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ ജി സുധാകരന്‍

വാഷിങ്​ടണ്‍ ഡി.സി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ യാത്രക്കാരന്റെ ബാഗില്‍ നിന്നും ഉണക്കിയ ചാണകം പി ടികൂടി

ഇന്ത്യയുടെ വിവിഐപി വിമാനം കണ്ണൂരിലെത്തി, തിരികെ പോയി

കോവിഡ് പ്രതിരോധത്തെ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുത്തുന്നു; ജെ.പി നഡ്ഡ

ആണധികാര ഇടങ്ങളില്‍ ചങ്കുറപ്പോടെ പോരാടിയ ധീര വ്യക്തിത്വം: കെ.ആര്‍ ഗൗരിയമ്മയെ അനുസ്മരിച്ച്‌ കെ.കെ രമ

തെലങ്കാനയില്‍ മേയ് 12 മുതല്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍

സാന്ത്വനം സീരിയല്‍ ഫെയിം കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍; ചികിത്സാചെലവുകള്‍ക്കായി സുമനസുകളുടെ സഹായം തേടുന്നുവെന്ന് സുഹൃത്തുക്കള്‍

ഡെന്നീസ് സാറിന്റെ അവസാന ചിത്രം തിയറ്ററുകളിലെത്തും, മൂന്ന് ദിവസം മുന്‍പ് ഫോണില്‍ സംസാരിച്ചിരുന്നു: ഒമര്‍ ലുലു

ജീവിതം മുഴുവന്‍ സമരമാക്കി മാറ്റിയ വ്യക്തിത്വം; ഗൗരിയമ്മയുടെ വിയോഗത്തില്‍ അനുശോചിച്ച്‌ കെ സുരേന്ദ്രന്‍

കോവിഡ്: ഇതുവരെ മരിച്ചത് 1952 ജീവനക്കാരെന്ന് റെയില്‍വേ

കേരളം കണ്ട കരുത്തുറ്റ നായിക, വിടവാങ്ങിയത് കര്‍ഷകരുടേയും ദരിദ്രരുടേയും അത്താണി

12 മുതല്‍ 15 വയസുവരെയുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സീന്‍ നല്‍കാന്‍ യുഎസില്‍ അനുമതി

സിഗ്‌നല്‍ തെറ്റിച്ച ലോറിയിടിച്ച് നഴ്‌സ് മരിച്ചു

ഇന്ത്യയില്‍ തിങ്കാഴ്ചത്തെ കോവിഡ് രോഗികള്‍ 3.2 ലക്ഷം; ആകെ മരണം രണ്ടരലക്ഷം പിന്നിട്ടു

ഓക്‌സിജന്‍ ടാങ്കര്‍ എത്താന്‍ വൈകി; തിരുപ്പൂരില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു

ഇന്ത്യയില്‍ പെട്ടെന്നുള്ള കോവിഡ് വ്യാപനത്തില്‍ കുംഭമേളയ്ക്ക് നിര്‍ണായക പങ്കെന്ന് റിപ്പോര്‍ട്ട്

വീടുകളില്‍ എത്തി വാക്സിന്‍ നല്‍കാനാവില്ലെന്ന് കേന്ദ്രം

സെന്‍ട്രല്‍ വിസ്തയുടെ പണമുണ്ടെങ്കില്‍ 62 കോടി വാക്സിന്‍ വാങ്ങാം; കേന്ദ്രത്തെ വിമര്‍ശിച്ച് പ്രിയങ്ക

ജോസ് ജെ കാട്ടൂര്‍ ആര്‍ബിഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയിലേക്ക്

പോലീസിനൊപ്പം വാഹനപരിശോധന: ഒരു സന്നദ്ധ സംഘടനയ്ക്കും അത്തരം അനുമതി ഇല്ലെന്ന് മുഖ്യമന്ത്രി

View More