Image

ഫിലോമിന കുറുപ്പാശേരില്‍, 63, ന്യു യോര്‍ക്കില്‍ നിര്യാതയായി

ഷോളി കുമ്പിളുവേലി Published on 04 May, 2021
ഫിലോമിന കുറുപ്പാശേരില്‍, 63, ന്യു യോര്‍ക്കില്‍ നിര്യാതയായി

ന്യു യോര്‍ക്ക്: ന്യു റോഷലില്‍ സ്ഥിരതാമസമാക്കിയ എറണാകുളം കുമ്പളങ്ങി സ്വദേശി ജോബ് കുറുപ്പാശേരിയുടെ ഭാര്യ ഫിലോമിന, 63, നിര്യാതയായി. അങ്കമാലി വാതക്കാട് കൈതാരത്ത് പരേതരായ പൗലൊ-മറിയം ദമ്പതികളുടെ പുത്രിയാണ്.

ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകാംഗമായ പരേത, ദീര്‍ഘനാള്‍ ന്യു റോഷലില്‍ സൗണ്ട് ഷോര്‍ ഹോസ്പിറ്റലില്‍ നഴ്സായിരുന്നു.

മക്കള്‍: കെവിന്‍, അരുണ്‍

പൊതുദര്‍ശനം: മെയ് 6 വ്യാഴം വൈകിട്ട് 4 മുതല്‍ 8 വരെ. ലോയ്ഡ് മാക്‌സി ആന്‍ഡ് സണ്‍സ് ഫ്യുണറല്‍ ഹോം, 16ഷെയാ പ്ലെയ്‌സ്, ന്യു റോഷല്‍ .

സംസ്‌കാര ശുശ്രൂഷകള്‍ മെയ് 7 വെള്ളി രാവിലെ 10 മണിക്ക് ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ (810 ഇ, 221 സ്ട്രീറ്റ് ബ്രോങ്ക്‌സ്, ന്യു യോര്‍ക്ക്-10467) ആരംഭിച്ച് വൈറ്റ് പ്ലെയിന്‍സിലുള്ള മൗണ്ട് കാല്‍വരിസെമിത്തേരിയില്‍(575 ഹില്‍സൈഡ് അവന്യു, വൈറ്റ് പ്ലെയിന്‍സ്, ന്യു യോര്‍ക്ക്-10603)

വിവരങ്ങള്‍ക്ക്: ജോബ് കുറുപ്പാശേരില്‍ 914-656-9388

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക