Gulf

റഹ്മെ, കോവിഡിനെതിരെ ജാഗരണ പ്രാര്‍ത്ഥനയുമായി ബ്രിട്ടനിലെ മലങ്കര കത്തോലിക്കാ സഭ

Published

onലണ്ടന്‍: കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ യുകെയിലെ മലങ്കര കത്തോലിക്കാ സഭ മെയ് ഒന്നു മുതല്‍ 23 വരെ പ്രത്യേക പ്രാര്‍ത്ഥനാ യജ്ഞം ക്രമീകരിക്കുന്നു. പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസത്തില്‍ മഹാമാരിയുടെ ശമനത്തിനായി ജപമാല ചൊല്ലിയും ദൈവകരുണ പ്രത്യേകം യാചിച്ചും എല്ലാ കത്തോലിക്കാ വിശ്വാസികളും പ്രാര്‍ത്ഥിക്കണം എന്ന പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തോട് ചേര്‍ന്നു നിന്നു കൊണ്ടാണ് 'റഹ്മെ' (കരുണ എന്നര്‍ത്ഥമുള്ള സുറിയാനി പദം) എന്ന പേരില്‍ പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്.

മെയ് ഒന്ന് മുതല്‍ 21 വരെ ദിവസങ്ങളില്‍ വൈകിട്ട് എട്ടിന് ജപമാല പ്രാര്‍ത്ഥനയും തുടര്‍ന്ന് സന്ധ്യായാമ നമസ്‌കാരവും യുകെയിലെ മലങ്കര കത്തോലിക്കാ സഭയുടെ പത്തൊന്‍പത് മിഷനുകളുടെയും എംസിവൈഎം, മാതൃസംഘം എന്നീ ഭക്തസംഘടനകളുടെയും നേതൃത്വത്തില്‍ നടത്തും. ഫാ. തോമസ് മടുക്കുമ്മൂട്ടില്‍, ഫാ. രഞ്ജിത് മടത്തിറമ്പില്‍, ഫാ. ജോണ്‍ അലക്‌സ് പുത്തന്‍വീട്, ഫാ. ജോണ്‍സന്‍ മനയില്‍, ഫാ. മാത്യു നെരിയാട്ടില്‍ എന്നിവര്‍ ഓരോ ദിവസങ്ങളിലെയും പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കും. മലങ്കര കത്തോലിക്കാ സഭയുടെ സൂത്താറാ നമസ്‌കാരത്തിന്റെ ഭാഗമായ 'പട്ടാങ്ങപ്പെട്ട തമ്പുരാനെ'എന്ന ('സത്യവാനായ ദൈവമേ ഞങ്ങളെ രക്ഷിക്കണമേ' എന്നാരംഭിക്കുന്ന യാചന) ശക്തമായ വിടുതല്‍ പ്രാര്‍ത്ഥന ഈ പ്രാര്‍ത്ഥനയോടൊപ്പം ചൊല്ലുന്നതാണ്. പെട്ടന്നുള്ള മരണം, മിന്നലുകള്‍, ഇടികള്‍, വസന്തകള്‍, കഠിന പീഡകള്‍ എന്നിങ്ങനെ മുപ്പത്തിയൊന്‍പത് ഭൗമീകവും ആത്മീയവുമായ അപകടങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ എന്ന് നൂറ്റാണ്ടുകളായി അനേക തലമുറകള്‍ രാത്രിയുടെ യാമങ്ങളുടെ ആരംഭത്തില്‍ ഉറങ്ങും മുന്‍പ് ചൊല്ലുന്ന ഈ മനോഹരമായ പ്രാര്‍ത്ഥന മലങ്കര ആരാധനക്രമത്തിന്റെ പ്രത്യേക സൗന്ദര്യത്തിന്റേയും ശക്തിയുടെയും ദൃഷ്ടാന്തമാണ്.മെയ് 22, ശനിയാഴ്ച വൈകിട്ട് എട്ടിനു സുവിശേഷസംഘത്തിന്റെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. പെന്തികോസ്തി തിരുനാള്‍ ദിനമായ മെയ് 23, ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് യുകെയിലെ മലങ്കര കത്തോലിക്കാ സഭയുടെ പുതിയ കോഓര്‍ഡിനേറ്റര്‍, റവ. ഡോ. കുര്യാക്കോസ് തടത്തില്‍ പെന്തികോസ്തിപെരുന്നാളിന്റെ ശുശ്രൂഷകള്‍ നടത്തുകയും തുടര്‍ന്നു വി. കുര്‍ബാന അര്‍പ്പിക്കുകയും ചെയ്ത് 23 ദിവസം നീണ്ടു നില്‍ക്കുന്ന 'റഹ്മെ* എന്ന പ്രത്യേക ജാഗരണ കാലം സമാപിപ്പിക്കും. യൂറോപ്പിലെ മലങ്കര സമൂഹത്തിന്റെ അപ്പസ്‌തോലിക വിസിറ്റര്‍ ആയ ആബൂന്‍ മാര്‍ തിയഡോഷ്യസിന്റെ പ്രത്യേക താല്പര്യവും മലങ്കര സഭാ തലവന്‍ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്‌ളീമിസ് ബാവായുടെ ആശീര്‍വാദവും ഈ ശുശ്രൂഷകള്‍ക്കുണ്ട്.

റിപ്പോര്‍ട്ട്: ഫാ. മാത്യു നെരിയാട്ടില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ കോണ്‍ഫറന്‍സ് 'സ്‌നേഹത്തിന്റെ ആനന്ദം' ജൂലൈ 24 ന്

വാരാന്ത്യം ജര്‍മനിയെ വിറപ്പിക്കും; വീണ്ടും പ്രകൃതിക്ഷോഭ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍

ലിവര്‍പൂളിന്റെ പൈതൃകപദവി റദ്ദാക്കി

പെഗാസസിനെതിരെ യൂറോപ്യന്‍ യൂണിയന്‍

അവധിക്കാല ഓണ്‍ലൈന്‍ ധ്യാനം ജൂലൈ 26,27, 28, 29 തീയതികളില്‍

സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ മൂന്നാം ശനിയാഴ്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 17 ന്

ഫ്രാന്‍സില്‍ കോവിഡ് ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കി; വാക്‌സിനേഷന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ നടപടി

2020ല്‍ കോവിഡിനെ തുടര്‍ന്ന് പട്ടിണി വര്‍ധിച്ചുവെന്ന് യുഎന്‍ റിപ്പോര്‍ട്ട്

ഫോര്‍ മ്യൂസിക്‌സിന്റെ 'മ്യൂസിക് മഗി'ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി

ഷെഫീല്‍ഡ് സെന്റ് പീറ്റേഴ്‌സ് മിഷനില്‍ ദൈവദാസന്‍ മാര്‍ ഇവാനിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുനാള്‍

മതബോധന രംഗത്ത് പുത്തന്‍ ചുവടുവയ്പ്പുമായി സെന്റ് ജൂഡ് ക്‌നാനായ മിഷന്‍

ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ധ്യാനം ജൂലൈ 17ന്

'സ്‌നേഹത്തിന്റെ ആനന്ദം' കോണ്‍ഫറന്‍സ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ജുലൈ 24-ന്

ഡെല്‍റ്റ വേരിയന്റ് ആഞ്ഞടിക്കും ; മൂന്നാം ഡോസും അനിവാര്യമെന്ന് ഫൈസര്‍ ബയോണ്‍ടെക്

ഇന്ത്യയില്‍നിന്നുള്ളവരുടെ യാത്രാ വിലക്ക് ജര്‍മനി പിന്‍വലിച്ചു

മലയാളികള്‍ക്ക് അഭിമാനമായി ഡോ. ഹിലാല്‍ ഹനീഫ

ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ യാത്രയ്ക്കു കാലതാമസം വരും

യൂറോപ്പിലെ സീറോ മലബാര്‍ സഭയുടെ അത്മായ നേതാക്കളുടെ സമ്മേളനം ജൂലൈ മൂന്നിന്

മെയ്ഡ്‌സ്റ്റോണ്‍ എംഎംഎ ടി20 ക്രിക്കറ്റ്: കൊന്പന്‍സ് ഇലവന്‍ ചാന്പ്യന്മാര്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'മെന്റല്‍ ഹെല്‍ത്ത് ആന്റ് വെല്‍ബിയിംഗ് ' ക്ലാസ് ജൂലൈ 6ന്

വിയന്നയില്‍ പതിമൂന്നുവയസുകാരിയുടെ കൊലപാതകം: അഭയാര്‍ഥികളുടെ പ്രശ്‌നങ്ങളും നാടുകടത്തലും വീണ്ടും ചര്‍ച്ചയാകുന്നു

വേള്‍ഡ് മലയാളി കൗണ്‍സില്‍ 280 പള്‍സ് ഓക്‌സിമീറ്ററുകള്‍ കേരളത്തിന് നല്‍കി

കോവിഡിന്റെ വകഭേദങ്ങള്‍ നേരിടാന്‍ അസ്ട്രസെനക്കയുടെ വാക്‌സിന്‍ പരീക്ഷണം

ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ സഹായം കേരളത്തിലെത്തി

മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം; പ്രസുദേന്തിവാഴ്ചയിലും കൊടിയേറ്റിലും വിശ്വാസികള്‍ പങ്കാളികളായി

കാരുണ്യം മലയാളിയുടെ മുഖമുദ്ര: മാർ ജേക്കബ് മുരിക്കൻ

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ്; ഇന്ത്യക്കാര്‍ക്ക് നിരോധനം

മാഞ്ചസ്റ്റര്‍ തിരുന്നാള്‍: പ്രധാന തിരുനാള്‍ ജൂലൈ 3 ശനിയാഴ്ച

മെര്‍ക്കല്‍ പാര്‍ലമെന്റില്‍ അവസാന പ്രസ്താവന നടത്തി

View More