Image

വന്ദ്യ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌ക്കോപ്പയുടെ നാല്‍പ്പത്തൊന്നാം ചരമദിനം മെയ് ഒന്നിന് ആചരിച്ചു

Published on 04 May, 2021
വന്ദ്യ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌ക്കോപ്പയുടെ നാല്‍പ്പത്തൊന്നാം ചരമദിനം മെയ് ഒന്നിന് ആചരിച്ചു
ന്യൂയോര്‍ക്ക്: ഇക്കഴിഞ്ഞ മാര്‍ച്ച് 20നു ദിവംഗതനായ വന്ദ്യഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പായുടെ ചരമദിനം നാല്‍പ്പതാം 2021 ഏപ്രില്‍ 29 വ്യാഴാഴ്ച . കോറെപ്പിസ്‌ക്കോപ്പായുടെ ചിരകാലസ്വപ്ന സാക്ഷാത്ക്കാരമായ ലെവി ടൗണ്‍ സെന്റ്‌തോമസ്‌ദേവാലയത്തില്‍വച്ച് അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയാ മാര്‍ നിക്കൊളാവോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തിലും വികാരി ഫാ. എബി ജോര്‍ജ് അച്ചന്റെ ചുമതലയിലും ഒട്ടനവധി വൈദിക ശ്രേഷ്ഠരുടെ സഹകാര്‍മ്മികത്വത്തിലും നടത്തപ്പെട്ടു. വി.കുര്‍ബ്ബാനാനന്തരം മൊസോളിയത്തില്‍ ധൂപാര്‍പ്പണവും  പ്രാര്‍ത്ഥനയും നടത്തി.
    
വന്ദ്യകോറെപ്പസ്‌ക്കോപ്പായുടെ 41 ാം ചരമദിനമായ മെയ് ഒന്നിന് കുടുംബാംഗങ്ങളുടെ വകയായി ലെവി ടൗണ്‍ സെന്റ്‌തോമസ് ദേവാലത്തില്‍വച്ച് ബ. സി. കെ. രാജന്‍ അച്ചന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വന്ദ്യചെറിയാന്‍ നീലാങ്കല്‍, വന്ദ്യ കെ. മത്തായി എന്നീ കോറെപ്പസ്‌ക്കോപ്പാമാര്‍, ബ. പൗലോസ് പീറ്റര്‍, ഫ.. സുജിത് തോമസ്,  ബ.കെ. കെ. ജോണ്‍, ബ. ജാര്‍ജ്ജ് മാത്യു. എന്നീ വൈദികര്‍, ഡീ. ഷോജില്‍ ഏബ്രഹാം എന്നിവരുടെ സഹകരണത്തിലും 160ല്‍പ്പരം ഭക്തനങ്ങളുടെ നിറസാന്നിധ്യത്തിലും ഭക്തിനിര്‍ഭരമായി ആദരിച്ചു.

തദനന്തരം നടത്തിയ അനുസ്മണ സമ്മേളനത്തില്‍ തോമസ് യോഹന്നാന്‍ മാസ്റ്റര്‍ ഓഫ് സെറിമണി, വന്ദ്യ ചെറിയാന്‍ നീലാങ്കല്‍കോറെപ്പിസ്‌ക്കോപ്പാ അദ്ധ്യക്ഷനായും വികാരനിര്‍ഭരമായി നടത്തിയ ചെറു സമ്മേളനത്തില്‍ വൈദികശ്രേഷ്ഠരായ ഫാ. കെ. .കെ. ജോണ്‍,  ഫാ. പൗലോസ് പീറ്റര്‍, ഫാ. സുജിത് തോമസ്, ഇടവകയെ പ്രതിനിധീകരിച്ച് റോസ് മേരി യോഹന്നാന്‍, സന്ധ്യാ തോമസ്, അലക്‌സ് ഏബ്രഹാം എന്നിവരും , കുടുംബത്തെ പ്രതിനിധീകരിച്ച് ജിനു പീറ്റര്‍, മക്കളായ മാത്യൂ യോഹന്നാന്‍, തോമസ് യോഹന്നാന്‍ എന്നിവരും ഹൃദയസ്പര്‍ശിയായ വാക്കുകളില്‍സംസാരിച്ചപ്പേള്‍ സദസ്യരില്‍ കണ്ണുനീര്‍ നിറഞ്ഞൊഴുകുകയായിരുന്നു. അവസാനം പ്രിയ പത്‌നി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ തന്റെ പ്രിയ കാന്തനു വേണ്ടി കണ്ണുനീരില്‍ കുതിര്‍ത്തുവിരചിച്ച വിലാപകാവ്യം ‘ദിവ്യ  ദീപമേ, നയിച്ചാലും’ ബാഷ്പാര്‍ച്ചനയായി ശ്രുതി മധുരവും താളബദ്ധവുമായി ആലപിച്ചു സമര്‍പ്പിച്ചത് ഏവരെയും കണ്ണീര്‍ക്കടലിലാഴ്ത്തി. വിഭവസൃദ്ധമായ ഉച്ചഭക്ഷണം, നേര്‍ച്ച ഇവയോടുകൂടികൂടി 41 ാം അിെയന്തിരവും അനുസ്മരണ സമ്മേളനവും സമാപിച്ചു. തദനന്തരം പരേതന്റെ  ഭവനത്തില്‍ വൈദിക ശ്രേഷ്ഠരടക്കം നിരവധി ബന്ധുമിത്രാദികള്‍ എത്തി ധൂപാര്‍പ്പണ പ്രാര്‍ത്ഥന,  വിഭവസമൃദ്ധമായ ഭക്ഷണം ഏവരും സമാദരം യാത്രയായി.

അഭിവന്ദ്യ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പായോടുള്ള. ആദരസമര്‍പ്പണമായി $15,000, പുത്രന്മാരായ മാത്യു യോഹന്നാനും തോമസ് യോഹന്നാനും ദേവാലയ ട്രസ്റ്റി സണ്ണിമോന്‍ ജോര്‍ജ്ജിനെ ഏല്‍പ്പിച്ചു. പരേതന്റെ ആത്മാവ് ഇമ്പങ്ങളുടെ പറുദീസയില്‍ ആനന്ദിക്കട്ടെ !!


വന്ദ്യ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌ക്കോപ്പയുടെ നാല്‍പ്പത്തൊന്നാം ചരമദിനം മെയ് ഒന്നിന് ആചരിച്ചു
വന്ദ്യ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌ക്കോപ്പയുടെ നാല്‍പ്പത്തൊന്നാം ചരമദിനം മെയ് ഒന്നിന് ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക