Image

ചിക്കാഗോ സാഹിത്യവേദി മെയ് 7ന്- ഡോ.പി.കെ.രാജശേഖരന്‍ സംസാരിക്കുന്നു

Published on 04 May, 2021
ചിക്കാഗോ സാഹിത്യവേദി മെയ് 7ന്- ഡോ.പി.കെ.രാജശേഖരന്‍ സംസാരിക്കുന്നു
ചിക്കാഗോ: പ്രശസ്ത സാഹിത്യ നിരൂപകനും പത്രപ്രവര്‍ത്തകനുമായ ഡോ.പി.കെ.രാജശേഖരന്‍ മെയ് മാസ സാഹിത്യ വേദിയില്‍ സംസാരിക്കുന്നു. മലയാളിയുടെ സിനിമക്കു പോക്കിന്റെ ചരിത്രം ആണ് വിഷയം. മെയ് 7 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7.30 നു സൂം വെബ് കോണ്‍ഫറന്‍സ് വഴിയായി യോഗം കൂടുന്നതാണ്. എല്ലാ സാഹിത്യ സ്‌നേഹികളേയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
(Zoom meeting Link https : //us02web.zoom.us/j/81475259178 
Meeting ID: 814 7525 9178)

തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ പി.കെ.രാജശേഖരന്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും മലയാളത്തില്‍ പി.എച്ച്.ഡി.നേടി. 'പിതൃഘടികാര'ത്തിനു സാഹിത്യനിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും(1997), 'അന്ധനായ ദൈവ'ത്തിന് കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ വിലാസിനി അവാര്‍ഡും(2000) ലഭിച്ചു. ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച 100 വര്‍ഷം 100 കവത, ഇരുപതാം നൂറ്റാണ്ട് വര്‍ഷാനുചരിതം, 'മഹച്ചരിതമാല' എന്നിവയുടെ എഡിറ്റര്‍. 'മാതൃഭൂമി' യുടെ തിരുവനന്തപുരം എഡിഷനില്‍ പത്രാധിപസമിതി അംഗമായിരുന്നു.ഇപ്പോള്‍ മുഴുവന്‍ സമയവും വായനയിലും എഴുത്തിലുമാണ് പി.കെ.രാജശേഖരന്‍.

ഏപ്രില്‍ മാസ സാഹിത്യ വേദിയില്‍ 'എക്കോ ചേംബര്‍' എന്ന വിഷയത്തെ അധികരിച്ചു സാഹിത്യവേദി അംഗം ജോയല്‍ ജോയ് അവതരിപ്പിച്ച പ്രബന്ധം വളരെ വിജ്ഞാനപ്രദമായിരുന്നു. യോഗത്തില്‍ ശ്രീ രവീന്ദ്രന്‍ തുപ്പല അദ്ധ്യക്ഷത വഹിച്ചു. സായി പുല്ലാപ്പള്ളി കൃതജ്ഞത അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : അനിലാല്‍ ശ്രീനിവാസന്‍(630)4009735, പ്രസന്നന്‍ പിള്ള(630) 935 2990, ജോണ്‍ ഇലക്കാട്(773) 292 8455.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക