-->

America

കുട്ടൻ (കവിത: ശങ്കരനാരായണൻ മലപ്പുറം)

Published

on

കുടിയാൽ മരിച്ചൊരു മാധവൻ മകനല്ലോ
കുന്നുംപുറത്തുള്ള കുടിയൻ കുട്ടൻ
കുട്ടനാണേലും വെറും കുട്ടിയല്ലാ കുട്ടൻ
കുട്ടികൾ രണ്ടുണ്ട് കെട്യോളുമുണ്ടേ.

അമ്മയ്ക്ക് പണിയോ തൊഴിലുറപ്പ്
അച്ചിയ്ക്കോ ആരാന്റെ മുറ്റമടി
അരി കിട്ടാൻ നിറമുള്ള കാർഡുണ്ട് കുട്ടന്
അതുകൊണ്ട് വീട്ടില് പഷ്ണിയില്ല.

പടവു പണിയാണ് കുട്ടനെന്നാകിലും
പതിവായ് പണിക്കായി പോകയില്ലാ
പതിവായ് പണിക്കായി പോകയില്ലെന്നാലും
പതിവായി മദ്യത്തെ മോന്തും കുട്ടൻ.

കാലത്തു തൊട്ടേ പരാതി ചൊല്ലും കുട്ടൻ
കട്ടൻ ചായയ്ക്ക് ചൂടില്ല പഞ്ചാരയേറീ
കറിയിലെ കടലയ്ക്ക് വേവ് കുറവാണ്
കറിയുപ്പ് അമിതമായ് ചേർത്തിട്ടുണ്ട്.

ഇങ്ങനെയൊരോന്ന് ചൊല്ലും കുട്ടൻ
ഇന്ദിര നേരെ കുതിക്കും കുട്ടൻ
ഇടികൊണ്ട് ഭാര്യ കരയുന്ന നേരത്ത്
ഇടി വീണ്ടും കിട്ടുമെന്നോതും കുട്ടൻ.

രണ്ടു നാൾ ജോലിക്ക് പോയാൽപ്പിന്നെ
രാപ്പകൽ കുടി മാത്രമാണു പണീ
രാവേറെ ചെന്നിട്ട് വീട്ടിലെത്തും കുട്ടൻ
രാക്ഷസ ഭാവം പുറത്തെടുക്കും.

മുടിയിൽ വലിച്ച്...മൂക്കിനിട്ടിടിച്ച്..
മുടിയിൽ വലിച്ചിട്ടും മൂക്കിനിടിച്ചിട്ടും
മോന്തയ്ക്കടിച്ച് കളിക്കും കുട്ടൻ
മങ്ക തൻ നിലവിളി കേട്ട് രസിക്കും കുട്ടൻ.

(കുട്ടനെക്കുറിച്ചൊരു പാട്ട്...കുട്ടൻപാട്ട്)
ഈണം: തിരുവാതിരപ്പാട്ട്


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

നാടുകാണി (കവിത: മുയ്യം രാജന്‍)

നക്ഷത്രങ്ങള്‍ പറയുന്നത്(കവിത: രാജന്‍ കിണറ്റിങ്കര)

നനയുന്ന പെരുമഴകൾ (കഥ : രമണി അമ്മാൾ )

യുദ്ധവും കലാപവും ഇല്ലായിരുന്നെങ്കിൽ (കവിത സുനിൽ)

പുനർജ്ജനി (കവിത: ബിന്ദുജോൺ മാലം)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -10: കാരൂര്‍ സോമന്‍)

മുദ്ര (കവിത: പുഷ്പ ബേബി തോമസ് )

നീയേ സാക്ഷി (കവിത: രേഖാ ഷാജി)

വരുവിൻ, കാണുവിൻ, ധൃതംഗപുളകിതരാകുവിൻ (നർമ്മകഥ: നൈന മണ്ണഞ്ചേരി)

Is Love Real or Does an Arranged Marriage Just Make Sense? (Asha Krishna)

സന റബ്സിന്റെ ഏറ്റവും പുതിയ നോവലെറ്റ് --- വെയിട്രസ്

മഷിക്കുമിളകൾ (രാജൻ കിണറ്റിങ്കര)

ജാതകദോഷം (ചെറുകഥ: സാംജീവ്)

എങ്കില്‍ (കവിത: വേണുനമ്പ്യാര്‍)

ജന്മം (കവിത: ദീപ ബിബീഷ് നായര്‍)

അനിത (കഥ : രമണി അമ്മാൾ)

എന്റെ പ്രണയം (ജയശ്രീ രാജേഷ്)

വരിവരിയായ് (കാവ്യ ഭാസ്കർ)

ഹൃദയം വിൽക്കാനുണ്ട് (കവിത: ദത്താത്രേയ ദത്തു)

TRUE FRIEND (Apsara Alanghat)

അനീതി (കവിത: ബീന ബിനിൽ)

ഹണി യു ആർ റൈറ്റ്  (തമ്പി ആന്റണി)

പാമ്പും കോണിയും - നിർമ്മല - നോവൽ -44

മെയ് ദിനകവിത (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം -8 )

അതിര് (കവിത: സന്ധ്യ എം)

ഭിക്ഷക്കാരന്‍ (കവിത: ഡോ. ഈ. എം. പൂമൊട്ടില്‍ )

View More