-->

America

ഫ്‌ളോറിഡായിലെ ഒര്‍ലാന്‍ഡോ ക്‌നാനായ മിഷന് സ്വന്തമായൊരു ദൈവാലയം

Published

on

ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ക്‌നാനായ കാത്തലിക് റീജിയന്റെ ഭാഗമായ ഫ്‌ലോറിഡായിലെ ഓര്‍ലാന്‍ഡോയില്‍ പ്രവര്‍ത്തിക്കുന്ന സെ.സ്റ്റീഫന്‍ ക്‌നാനായ കാത്തലിക് മിഷന് സ്വന്തമായി പുതിയൊരു ദേവാലയം എന്നുള്ള സ്വപ്നം യാഥാര്‍ത്ഥ്യമായി.

ഒര്‍ലാന്‍ഡോ സിറ്റിയിലെ സസെക്‌സ് ഡ്രൈവിലുള്ള നാലേക്കര്‍ സ്ഥലവും ദൈവാലയവും വാങ്ങിയാണ്    ഒര്‍ലാന്‍ഡോയിലെ ക്‌നാനായ സമൂഹം അജപാലന സൗകര്യം വര്‍ദ്ധിപ്പിക്കുന്നത്.2017 ഡിസംബറിലാണ് ഒരു മിഷന്‍ സ്ഥാപിക്കുവാനുള്ള ആഗ്രഹം  ഒര്‍ലാന്‍ഡോയിലെ ക്‌നാനായ കുടുംബങ്ങള്‍ രൂപതാ കേന്ദ്രത്തില്‍ അറിയിച്ചത്.

ടാമ്പാ സേക്രഡ് ഹാര്‍ട്ട് ദൈവാലയത്തിന്റെ ഭാഗമായിരുന്ന മുപ്പതോളം കുടുംബങ്ങളാണ് ഓര്‍ലാന്‍ഡോയില്‍ ഉള്ളത്.2018 മെയ് 25ന് സെ.സ്റ്റീഫന്റെ നാമധേയത്തിലുള്ള ഒര്‍ലാന്‍ഡോ ക്‌നാനായ മിഷന്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവ് ദിവ്യബലി അര്‍പ്പിച്ച് ഉദ്ഘാടനം ചെയ്തു .

പുതിയ മിഷന്‍ ഡയറക്ടറായി ഫാ.മാത്യു മേലേടം നിയമിതനായി.ഫാ.ജോസ് ശൗര്യംമാക്കല്‍ മിഷന്‍ രൂപീകരണവേളയില്‍ നേതൃത്വം നല്‍കിയിരുന്നു.

ഒര്‍ലാന്‍ഡോ മിഷന് 2019 മാര്‍ച്ച് മാസത്തില്‍  2 ഏക്കറ് സ്ഥലവും വീടും വാങ്ങി. ഈ മിഷനില്‍ എല്ലാമാസവും വി.ബലിയും  കൂടാരയോഗങ്ങളും സജീവമായി നടന്നു പോന്നു. 2020 ജനുവരി മുതല്‍ ബഹുമാനപ്പെട്ട ജോസ് അദോപ്പള്ളിഅച്ചന്‍ മിഷന്റെ ഡയറക്ടറായി ചുമതല ഏറ്റെടുത്തു. ഒര്‍ലാന്‍ഡോയിലെ യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡായുടെ സമീപത്താണ് പുതുതായി വാങ്ങിയ ദൈവാലയവും നാലേക്കര്‍ സ്ഥലവും സ്ഥിതി ചെയ്യുന്നത്.

സ്വന്തമായ ഒരു ദൈവാലയം എന്ന ഒര്‍ലാന്‍ഡോ ക്‌നാനായ വിശ്വാസ സമൂഹത്തിന്റെ ആഗ്രഹം സഫലമാകുന്നതിന് ബഹുമാനപ്പെട്ട ജോസ് അദോപ്പള്ളിഅച്ചനും ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാലും പ്രോത്സാഹനം നല്‍കി. കൈക്കാരന്മാരായ ബോബി കണ്ണംകുന്നേല്‍, ജിമ്മി കല്ലൂറുബേല്‍ എന്നിവരുടെ നേതൃത്വത്തില്‍ മിഷനിലെ പാരീഷ് കൗണ്‍സില്‍ അംഗങ്ങളും എല്ലാ കുടുംബങ്ങളും ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചു.

അമേരിക്കയില്‍ ക്‌നാനായ കത്തോലിക്ക റീജിയന്‍ സ്ഥാപിതമായിട്ട് 15 വര്‍ഷം പൂര്‍ത്തിയാകുന്ന  ഈ അവസരത്തില്‍  റീജിയണിലെ പതിനഞ്ചാമത്തെ ദൈവാലയമായി ഒര്‍ലാന്‍ഡോ മിഷന്‍ മാറുന്നതില്‍ വലിയ ദൈവകൃപയും കൃതാര്‍ത്ഥതയും ഉണ്ടെന്ന് ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ അനുസ്മരിച്ചു.

ഒര്‍ലാന്‍ഡോയിലെ ക്‌നാനായ സമൂഹത്തിന്റെ ദൈവ ആശ്രയവും കൂട്ടായ പരിശ്രമവും റീജിയണിലെ വിവിധ ദൈവാലയങ്ങളുടെ സഹായ സഹകരണവുമാണ്‌സ്വന്തമായൊരു ദൈവാലയവും അനുബന്ധ അജപാലന സൗകര്യങ്ങളും വളര്‍ത്തിയെടുക്കുവാന്‍ കാരണമായത്.

പുതിയ ദൈവാലയം യാഥാര്‍ഥ്യമാക്കിയ ഒര്‍ലാന്‍ഡോ മിഷനെയും  ഡയറക്ടര്‍ ഫാ. ജോസ് അദോപ്പള്ളിയെയും  സീറോ മലബാര്‍ രൂപതയുടെയും ക്‌നാനായ കാത്തലിക് റീജിയന്റെയും അഭിനന്ദനങ്ങളും ആശംസകളും പ്രത്യേകം അറിയിക്കുകയുണ്ടായി.

റിപ്പോര്‍ട്ട്: സ്റ്റീഫന്‍ ചൊളളംബേല്‍ (പി.ആര്‍.ഒ)  

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ചൈനക്ക് ഇത് തന്നെ വരണം; ചരമ വാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (അമേരിക്കൻ തരികിട-154, മെയ് 8)

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ജോ പണിക്കര്‍ ന്യു ജേഴ്‌സിയിൽ അന്തരിച്ചു

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

പുറത്തിറങ്ങിയാല്‍ പോലീസ് പിടികൂടും! (ഡോ. മാത്യു ജോയിസ്, കോട്ടയം )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകള്‍ ഫ്‌ലോറിഡായില്‍ കണ്ടെത്തി

ഭാരതത്തിന് കൈത്താങ്ങായി കെ എച്ച് എന്‍ എ; ദുരിതാശ്വാസ നിധി സമാഹരിക്കാൻ നൃത്ത പരിപാടി മെയ് 9 ന്

സൗത്ത് ഏഷ്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്

കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് മാര്‍ ക്രിസോസ്റ്റം അനുസ്മരണം മെയ് 9 നു

റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ ഇടിക്കുള ഡാനിയല്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

'ആഗോള സീറോ മലബാർ അല്മായ സിനഡ്- സാധ്യതകൾ' (ചാക്കോ കളരിക്കൽ)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

ന്യു യോർക്കിലെ ടൂറിസ്റ്റുകൾക്ക് വാക്സിൻ നൽകണമെന്ന് മേയർ; മഹാമാരിയിൽ ജനന നിരക്ക് കുറഞ്ഞു

ജൂലൈയ്ക്ക് ശേഷം യു.എസിലെ രോഗബാധ 50,000 ല്‍ താഴെ ആകുമെന്ന് പ്രതീക്ഷ (ഏബ്രഹാം തോമസ്)

അമേരിക്കയില്‍ കോവിഡ് 19 മരണം 9,00,000; പുതിയ പഠന റിപ്പോര്‍ട്ട്

ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം മെയ് 9 ഞായറാഴ്ച 5 മണിക്ക് ലൂയിസ്വില്ലയില്‍ വെച്ച്

ഇന്ത്യക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് യു.എസ്.സെനറ്റര്‍മാര്‍

ഷിക്കാഗോ രൂപത : ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ . ദാനവേലില്‍ - ചാന്‍സലര്‍.

അതിരുകളെ അതിലംഘിക്കുന്ന അമൂല്യസ്‌നേഹം നല്‍കിയ ദിവ്യപ്രവാചകന്റെ ദേഹവിയോഗം തീരാനഷ്ടം -- ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ്.

തിരുവനന്തപുരം നഗരത്തിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് സഹായവുമായി ഡബ്ല്യു.എം.സി കെയര്‍ & ഷെയര്‍ പ്രോഗ്രാം

കോവിഡ് വാക്‌സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു

കളത്തില്‍ പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചന്‍, 83, കേരളത്തില്‍ അന്തരിച്ചു

5G പരീക്ഷണം : ചൈനയോട് " നോ " പറഞ്ഞ് ഇന്ത്യ; കൈയ്യടിച്ച് യുഎസ്

ഗ്രൗണ്ടിനു പുറത്തും ടീമംഗങ്ങളെ ചേര്‍ത്തു പിടിച്ച് ക്യാപ്റ്റന്‍ കൂള്‍

മാറ്റം വന്ന വൈറസിന് മറുമരുന്നുമായി ബെയ്ലര്‍

ഗാര്‍ലാന്‍ഡ് സിറ്റി കൌണ്‍സില്‍: പി. സി. മാത്യുവിനു റണ്‍ ഓഫ് മത്സരം ജൂണ്‍ 5 നു

ജനിതകമാറ്റം സംഭവിച്ച ഇന്ത്യന്‍ വൈറസ് അയോവയിലും ടെന്നസ്സിയിലും

View More