fomaa

ഫോമാ നഴ്‌സിംഗ് ഫോറം ഉദ്ഘാടനവും എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപനവും ഇന്ന് രാവിലെ 11 മണിക്ക്

സലിം അയിഷ ( ഫോമാ ന്യൂസ് ടീം)

Published

on

ഫോമയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട നഴ്‌സിംഗ് ഫോറത്തിന്റെ ഔപചാരിക ഉല്‍ഘാടനവും, ഫോമാ നഴ്‌സിംഗ് ഫോറം ആതുര സേവന രംഗത്തെ മികച്ച സേവന സന്നദ്ധര്‍ക്ക് നല്‍കുന്ന ഫോമ നഴ്‌സിംഗ് എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപനവും, ഇന്ന് രാവിലെ ഈസ്‌റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം രാവിലെ 11 മണിക്ക് നടക്കും.

അറ്റ്‌ലാന്റ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, ഡോക്ടര്‍ സ്വാതി കുല്‍ക്കര്‍ണി മുഖ്യാതിഥിയായി പങ്കെടുക്കും. ഡോക്ടര്‍ ആഗ്‌നസ് തേരാടി, ഡോക്ടര്‍ ആനി പോള്‍, ഡോക്ടര്‍ രാജി തോമസ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേരും.

1995 ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസില്‍ ചേര്‍ന്ന ഡോക്ടര്‍ സ്വാതി കുല്‍ക്കര്‍ണി, കോണ്‍സല്‍ ജനറല്‍ ആയി നിയമിതയാകുന്നതിനു മുന്‍പ് മുംബൈയില്‍ റീജിണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ആയിരുന്നു. സൗത്ത് ആഫ്രിക്കയിലും കോണ്‍സല്‍ ജനറല്‍ സേവനമനുഷ്ടിച്ചിട്ടുള്ള ശ്രീമതി സ്വാതി കുല്‍ക്കര്‍ണി ഇന്ത്യയെ പ്രതിനിധീകരിച്ച് വിവിധ വിദേശരാജ്യങ്ങളുടെ അണ്ടര്‍ സെക്രട്ടറിയായും  ജോലി ചെയ്തിട്ടുണ്ട്.

ഡോക്ടര്‍ ആഗ്‌നസ് തേരാടി, ഇന്ത്യാനയിലെ  ഫ്രാന്‍സിസ്കന്‍ ഹെല്‍ത്ത് സെന്‍ററില്‍ നിലവിലെ വൈസ് പ്രസിഡന്റായും  മുഖ്യ നഴ്‌സിങ് ഓഫീസര്‍ ആയും സേവനമനുഷ്ഠിക്കുകയാണ്. 
National Association of Indian Nurses of America (NAINA) യുടെ  മുൻ പ്രസിഡന്റായിരുന്നു.

ഡോക്ടര്‍ ആനി പോള്‍ ന്യൂയോര്‍ക്ക് റോക്‌ലാന്‍ഡ് കൗണ്ടി ഡിസ്ട്രിക്ട് 14 ലെ ലെജിസ്ലേറ്ററും, ലെജിസ്ലേറ്റീവ് വൈസ് ചെയര്‍ പേഴ്‌സനുമാണ്.  ന്യൂനപക്ഷ വനിതാ ബിസിനസ് എന്റര്‍െ്രെപസ് സംബന്ധിച്ച പ്രത്യേക സമിതിയുടെ ചെയര്‍ പേഴ്‌സണായും,  പരിസ്ഥിതി, വിവിധ സേവന വിഭാഗം , ആസൂത്രണവും പൊതുമരാമത്തും, പൊതു സുരക്ഷയും നിയമങ്ങളും തുടങ്ങിയ സമിതികളില്‍ അംഗവുമായും  ശ്രീമതി ആനി പോള്‍ സേവന മനുഷ്ടിച്ച് വരുന്നു.

ജോയിന്‍ കമ്മീഷനിലെ കോളിറ്റി ആന്‍ഡ് പേഷ്യന്‍റ് സേഫ്റ്റി വിഭാഗം ഡയറക്ടറാണ് ഡോക്ടര്‍ രാജി തോമസ്.ആരോഗ്യ പരിപാലന നിലവാരം മെച്ചപ്പെടുത്തല്‍, രോഗിയുടെ സുരക്ഷാ നേതൃത്വം, നഴ്‌സിംഗ് എന്നിവയില്‍  ഇരുപത് വര്‍ഷത്തിലേറെ ഭരണ വൈദ്യഗ്ധ്യമുള്ള  ശ്രീമതി രാജി തോമസ്, ഷിക്കാഗോയിലെ റഷ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ പേഷ്യന്റ് സേഫ്റ്റി ആന്റ് പെര്‍ഫോമന്‍സ് ഇംപ്രൂവ്‌മെന്റിന്റെ ഡയറക്ടറായും ഇതിനു മുന്‍പ്  സേവന മനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ന് നടക്കുന്ന ഉദ്ഘാടന വെബ്ബിനാറില്‍ സൂം ഐ.ഡി. നമ്പര്‍ : 958 0353 7253  വഴി  എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് ശ്രീ അനിയന്‍ ജോര്‍ജ്,  ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍,  നഴ്‌സിങ് ഫോറം കോര്‍ഡിനേറ്റര്‍ ബിജു ആന്റണി,  ചെയര്‍മാന്‍ ഡോക്ടര്‍ മിനി മാത്യു, സെക്രട്ടറി എലിസബത്ത് സുനില്‍ സാം, വൈസ് ചെയര്‍മാന്‍ റോസ് മേരി കോലഞ്ചേരി, ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ ഷൈല റോഷിന്‍ എന്നിവര്‍  അഭ്യര്‍ത്ഥിച്ചു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

View More