Image

ഫോമാ നഴ്‌സിംഗ് ഫോറം ഉദ്ഘാടനവും, എക്സലൻസ് അവാർഡ് പ്രഖ്യാപനവും മെയ് 1 നു

(സലിം ആയിഷ : ഫോമാ ന്യൂസ് ടീം) Published on 29 April, 2021
ഫോമാ നഴ്‌സിംഗ് ഫോറം ഉദ്ഘാടനവും, എക്സലൻസ് അവാർഡ് പ്രഖ്യാപനവും മെയ് 1 നു

ഫോമയുടെ നേതൃത്വത്തിൽ രൂപം കൊണ്ട നഴ്‌സിംഗ് ഫോറത്തിന്റെ ഉൽഘാടനവും, ഫോമാ നഴ്‌സിംഗ് ഫോറം ആതുര സേവന രംഗത്തെ മികച്ച സേവന സന്നദ്ധർക്ക് നൽകുന്ന ഫോമ നഴ്‌സിംഗ് എക്സലൻസ് അവാർഡ് പ്രഖ്യാപനവും, മെയ് 1 ശനിയാഴ്ച ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാവിലെ 11 മണിക്ക് നടക്കും.

ചടങ്ങിൽ ബഹുമാന്യ അറ്റ്ലാന്റ ഇന്ത്യൻ കോൺസൽ ജനറൽ, ഡോക്ടർ സ്വാതി കുൽക്കർണി മുഖ്യാതിഥിയായി പങ്കെടുക്കും.

ആതുരസേവനരംഗത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മലയാളി നഴ്സുമാർക്ക് ആവശ്യമായ സഹായങ്ങൾ,നൽകുക, പരിശീലന കളരി സംഘടിപ്പിക്കുക. വിവിധ മേഖലകളിലെ തൊഴിൽ സംബന്ധമായ അറിയിപ്പുകളും, ആവശ്യമായ തൊഴിൽ സഹായങ്ങളും നൽകുക,ആരോഗ്യ രംഗത്തെ മാറ്റങ്ങളെ ബോധ്യപ്പെടുത്തുക, സാമ്പത്തിക സഹായങ്ങൾ  ചെയ്തു കൊടുക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങളോടെയാണ്  ഫോമാ മലയാളി നഴ്സിങ് ഫോറം രൂപം കൊള്ളുന്നത്.

National Association of Indian Nurses of America (NAINA) ന്റെ 2019-2020 ലെ പ്രസിഡന്റും, ഇൻഡ്യാനയിലെ  ഫ്രാൻസിസ്കൻ ഹെൽത്ത് സെൻട്രലിന്റെ നിലവിലെ വൈസ് പ്രസിഡന്റും, മുഖ്യ നഴ്‌സിംഗ് ഓഫീസറുമായ ഡോക്ടർ ആഗ്‌നസ് തേരാടി,  ന്യൂയോർക്ക് റോക്‌ലാൻഡ് കൗണ്ടി ഡിസ്ട്രിക്ട് 14 ലെ ലെജിസ്ലേറ്ററും, ലെജിസ്ലേറ്റീവ് വൈസ് ചെയർ പേഴ്‌സനുമായ ഡോക്ടർ ആനി പോൾ,  ജോയിന്റ് കമ്മീഷനിലെ  ക്വാളിറ്റി ആൻഡ് പേഷ്യന്റ് സേഫ്റ്റി വിഭാഗം ഡയറക്ടർ,  ഡോക്ടർ രാജി തോമസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേരും.

ആതുര സേവന  രംഗത്ത് , ഏതു പ്രതിസന്ധിയിലും തളരാതെ പ്രവർത്തിക്കുന്ന നഴ്‌സുമാക്ക് പ്രോത്സാഹനവും,  ഊർജ്ജവും നൽകുന്നതിനും, അവരെ കൂടുതൽ കർമ്മ നിരതരാക്കുന്നതിനും വേണ്ടി  ഫോമ നഴ്‌സിംഗ് ഫോറം നൽകുന്ന പ്രഥമ അവാർഡുകൾ ഉദ്ഘാടന യോഗത്തിൽ പ്രഖ്യാപിക്കും.

ഉദ്ഘാടന വെബ്ബിനാറിലും, ഫോമാ നഴ്‌സിംഗ് ഫോറത്തിന്റെ ഭാവി പ്രവർത്തന പരിപാടികളിലും, എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് ശ്രീ അനിയൻ ജോർജ്,  ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍,  നഴ്‌സിങ് ഫോറം കോർഡിനേറ്റർ ബിജു ആന്റണി,  ചെയർമാൻ ഡോക്ടർ മിനി മാത്യു, സെക്രട്ടറി എലിസബത്ത് സുനിൽ സാം, വൈസ് ചെയർമാൻ റോസ് മേരി കോലഞ്ചേരി, ജോയിന്റ് സെക്രട്ടറി ഡോക്ടർ ഷൈല റോഷിൻ എന്നിവർ  അഭ്യർത്ഥിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക